...

52 views

മൂടപ്പെട്ട ഓർമ്മകൾ.
തിമർത്തു പെയ്തിരുന്ന മഴ ഒരല്പം വിശ്രമിച്ചതോടെ, ധൃതി യിൽ നടക്കാൻ തുടങ്ങി.. നനഞ്ഞ മണ്ണിൽ നിന്നും ഇയ്യാം പാറ്റകൾ പൊങ്ങി പറക്കുന്നത് കാണാമായിരുന്നു... !
...ചാറ്റൽ മഴ നനഞ്ഞു ഇടവഴിയിലൂടെ നടക്കുമ്പോൾ ഓർത്തു... !തെച്ചിയും, തുളസിയും, മുക്കുറ്റിയും ഒക്കെ പടർന്നു നിന്നിരുന്നഈ ഇടവഴിയിൽ, "കെട്ടു പന്തു" തട്ടി കളിച്ചിരുന്ന പ്രായം... പമ്പരം കുത്തി കളിക്കുമ്പോൾ, എന്റെ പമ്പരം കുട്ടന്റെ കാലിൽ തറച്ചു .അന്ന് അവന്റെ അച്ഛൻ എന്നെ വഴക്കു പറഞ്ഞതും... കേശുവേട്ടന്റെ മാവിന് കല്ലെടുത്തെറിഞ്ഞപ്പോൾ, ആ കല്ല് "ശാരദേടത്തിയുടെ "നെറ്റിയിൽ കൊണ്ടതും..ഇന്നും ഓർമയിലുണ്ട്. ചോരകണ്ടു കേശുവേട്ടൻ തലകറങ്ങി വീണു... . ആളുകൾ ഓടിക്കൂടി "കമ്പോണ്ടറെ "വിളിച്ചതും, എല്ലാം മനസ്സിൽ തങ്ങി നില്ക്കുന്നു.... ആ മാവ് ഇന്നില്ല.. "കേശുവേട്ടന്റെ മരണത്തോടെ ആ മാവിനും അന്ത്യമായി".... ഒന്നും എനിക്കു വേണ്ടിയായിരുന്നില്ല.അന്ന് കുട്ടന്റെ "അമ്മ ചങ്ക് മുറിച്ചു ആത്മഹത്യക്" ശ്രമിച്ചത്, "ഹോ.. ഓർക്കാൻ കൂടി വയ്യ... ! "കോലോത്തു പണിക്കു പോയിരുന്ന ജാനകിയേടത്തിവൈകുന്നേരങ്ങളിൽ, പണികഴിഞ്ഞു വരുമ്പോൾ അവരുടെ സഞ്ചിയിലുള്ള "കുഴിയപ്പവും രുചിയുള്ള പലഹാരങ്ങളും " ഈ വഴിയിൽ വെച്ച് എത്രതവണ കഴിച്ചിട്ടുണ്ട്... !
"അരുകിഴാഴ അമ്പലത്തിലെ ഉത്സവത്തിന് പോയപ്പോൾ എണ്ണയിൽ തിളയ്ക്കുന്ന "ശർക്കര മിഠായി "കണ്ട് നാവിൽ കൊതിവന്നതിന്നും ഓർക്കാറുണ്ട്... വാങ്ങാനായി "മടിച്ചുരുളഴിച്ചപ്പോൾ" ഒന്നുമുണ്ടായിരുന്നില്ലകയ്യിൽ....എന്റെ മിഠായിയിലേക്കുള്ള നോട്ടം കണ്ട് ഭാസ്കരേട്ടൻ, വാങ്ങിയതിൽ നിന്നും എടുത്ത് തന്നപ്പോൾ, വേണ്ടാന്നു പറഞ്ഞെങ്കിലും.. .. "എന്തു രുചിയായിരുന്നു ആ മിഠായിക്ക്... !ക്ലാസ്സിൽ വെച്ച്
മേരി ടീച്ചർതല്ലിയത് ഞാനറിയാത്ത കാര്യത്തിനായിരുന്നു .. .കാലിൽ വടിയുടെ പാടുകൾ ! വേദന സഹിക്കാനാവാതെ --- അന്നു രാത്രി ഞാൻ ഇടവഴിയിൽ ഒളിഞ്ഞിരുന്നു ടീച്ചറെ പേടിപ്പിച്ചു .....! പാവം ടീച്ചർ... വല്ലാതെ ഭയന്നുപോയിരുന്നു ... പിന്നീട്.. "കോട്ടാംമനയിലെനമ്പൂതിരി"മന്ത്രം ജെപിച്ചുകെട്ടിയിട്ടാണത്രെ അതു മാറിയത്... ! വെട്ടിക്കാട്ടെ കുളത്തിൽ അലക്കാൻ വന്ന "മാളൂട്ടിയെ "ഏത്തകെട്ടിന്റെ ""മുകളിൽനിന്നും വെള്ളത്തിലേക്ക് തള്ളിവിട്ടത് ഞാനായിരുന്നില്ല... ! എന്നിട്ടും
പരാതി പറയാനായി അച്ഛൻ വരുന്നതും കാത്ത് വൈകു വോളം വഴിവക്കിൽ കാത്തു നിന്ന പെണ്ണിന്റെ അമ്മ...! അച്ഛനെ കാണാതായപ്പോൾ ഒരുപാട് പിറുപിറുത്തിട്ടാണ്പോയത്.... അന്നുരാത്രി കിടക്കാൻ സമയത്ത്.. അമ്മയുടെ "സങ്കടം നിറഞ്ഞ വാക്കുകൾ "ന്റെ മോനെന്തിനാ ഈ ആളുകളുടെ പ്രാക്‌ കേപ്പിക്കണേ.. "പൊന്നുന്റ മ്മ"..എന്തൊക്കയാ പറഞ്ഞു പോയത്... "വല്ല്യ കുട്ടിയായില്ലേ.. വികൃതി കളിക്കാതിരുന്നൂടെ നിനക്ക്... !അച്ഛനറിഞ്ഞാ.. അറിയാല്ലോ....? രാമായണ മന്ത്രങ്ങൾ ഉരുവിടുന്നതിനിടയിൽ അമ്മയെന്നെചേർത്തു പിടിച്ച് കരഞ്ഞു ... അച്ഛനെ കുറിച്ചു പറയുമ്പോഴൊക്കെ അമ്മയുടെ കണ്ണുകൾ നിറയുന്നത് കാണാറുണ്ട് !നിത്യവും അമ്മയുടെ "ജപനം കേട്ടായിരുന്നു ഉറങ്ങാറ്.ഇതുവരെ നേരിൽ കാണാത്ത അച്ഛൻ.. പലപ്പോഴായി അച്ഛനെ കുറിച്ച് ചോദിക്കുമ്പോഴും മദ്രാസിലാണ്.. ജോലിത്തിരക്ക് കാരണം വരാൻകഴിയാഞ്ഞിട്ടാ... !.എ
ന്നൊക്കെ പറയുന്നതിനിടയിൽ.... അച്ഛനവിടെ എന്തു ജോലിയാ..മ്മേ...? ചോദ്യം കേട്ട പാടെ....നാളെ സ്കൂളില്ലേ നിനക്ക് .. വേഗം ഉറങ്ങാൻ നോക്ക്.. !
കാലം കഴിയും തോറും.. ഒരു "ഒറ്റപ്പെടലിന്റെ വ്യഥ.". മനസ്സിൽ മുള പൊട്ടിതുടങ്ങി ... !ഭാസ്കരേട്ടൻ കുട്ടനെയും കേറ്റി സൈക്കിളിൽ പോകുന്നത് കാണുമ്പോൾ പലപ്പോഴും അസൂയ തോന്നി യിട്ടുണ്ട്‌ ... !""ആ സൈക്കിളിൽ കേറാനുള്ളമോഹം കൊണ്ടായിരുന്നില്ല ... !. ""ഒരച്ഛന്റെ സാമീപ്യം.....ഒരുതലോടൽ .. മോനേ എന്നൊരു വിളികേൾകാൻ.... കൊതിച്ചിട്ടുണ്ട്.പലപ്പോഴും . !.ഒരു തവണയെങ്കിലുംഅച്ഛന്റെ കൈപിടിച്ചു്അമ്മയെയും കൂട്ടി ഉത്സവത്തിന് പോകാൻ ... . സ്കൂളിലെ പരീക്ഷ പേപ്പറിലെ മാർക്കൊന്നു കാണിക്കാൻ.. ... അങ്ങിനെ..അങ്ങിനെ.. അമ്മ പറഞ്ഞു കേട്ട അച്ഛനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ ഏറെയുണ്ടായിരുന്നു മനസ്സിൽ...! കൃഷ്ണകുമാർ ഡെസ്കിനു മുകളിൽ വെച്ച "മഷിക്കുപ്പി "എന്റെ കൈ തട്ടി മറിഞ്ഞു.. .. അവന്റെ പുസ്തകത്തിലും ഡ്രസ്സിലും മഷിയായതോടെ അവൻ കരഞ്ഞു.. അന്നെന്നെ ക്‌ളാസിനു പുറത്തു നിർത്തി..! "അച്ഛനെ കൊണ്ടുവരാതെ ഇനി ക്ലാസ്സിൽ കയറേണ്ട എന്ന ഹെഡ് മാഷിന്റെ വാക്കുകൾ എന്നെ സങ്കടപെടുത്തി.... !അന്നുഞാൻ അമ്മയോട് അച്ഛനെ കുറിച്ച് ചോദിച്ചപോൾ... മറുപടി ഒന്നുംപറയാനാകാതെ.. അമ്മ കരയുകയായിരുന്നു ... !അച്ഛന് പകരം സ്കൂളിൽ അമ്മ വന്നെങ്കിലും... എന്നെ പുറത്ത് നിർത്തി.. അമ്മയോട് സാറമ്മാര് എന്തൊക്കയോ ചോദിക്കുന്നതിടെ ... . സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തിനിറകണ്ണുകളോടെ അമ്മ ദൃതിയിൽ എന്റ മുന്നിലൂടെ കടന്നു പോയി.. അതു കണ്ടിട്ടാവാം... മേരിടീച്ചർ എന്നോട് ക്ലാസ്സിൽ കയറാൻപറഞ്ഞത്.. ..കുട്ടികളെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . അമ്മയെ കുറിച്ചോർത്തപ്പോൾ മനസ്സിൽ വല്ലാത്ത വേദന അനുഭവപെട്ടു ... എങ്ങനെയൊക്കയോ ഉച്ചവരെ ക്ലാസ്സിൽ ഇരുന്നു.... ! അമ്മ ഒന്നും കഴിച്ചു കാണില്ല... അന്നുച്ചക്ക് സ്കൂളിൽ നിന്നുംകിട്ടിയ ഉപ്പുമാവുമായി വീട്ടിലേക്ക് ചെന്നപ്പോൾ.... അമ്മ നല്ല ഉറക്കിലാണ് ...എത്ര വിളിച്ചിട്ടും ഉണരുന്നില്ല... എന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ പലരും തട്ടിവിളിച്ചു... അമ്മ ഉണർന്നില്ല... കൂടിനിന്നവരിൽ ആരോ പറഞ്ഞു.. "ഇനി വിളിക്കണ്ട അവൾപോയി" വിളിച്ചാൽ കേൾക്കാത്ത ലോകത്തേക്ക് എന്റെ അമ്മ യാത്രയായിരിക്കുന്നു......! എന്തുചെയ്യണമെന്നറിയാതെ ഞാൻ ... !വന്നവരിൽ പലരും എന്നെ നോക്കി സഹതപിക്കുന്നതു കണ്ടു.. ചടങ്ങുകൾ കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു .വീട്ടിൽ ഞാൻ തനിച്ചായി.
കത്തിയമരുന്ന ചിതക്കരികിൽ നിൽക്കു മ്പോൾ

ആരോ എന്റെ ചുമലിൽ കൈ വെച്ചു.! തിരിഞ്ഞു നോക്കിയപ്പോൾ.... നിറകണ്ണുകളുമായി..കുറ്റ ബോധത്തോടെ നിൽക്കുന്ന ഭാസ്കരേട്ടൻ!. എന്റെ കവിൾ തടത്തിൽ കൈ വെച്ചു..കെട്ടി പിടിച്ചു കൊണ്ട് ..."" ഇടറിയ ശബ്ദത്തിൽ ""ന്റെ മോൻ വരുന്നില്ലേ...? . നമ്മുടെ വീട്ടിലേക്ക്..? ഈ അച്ഛന്റെ കൂടെ....? ചോദ്യം കേട്ട് അത്ഭുതപെട്ടുപോയി....വിശ്വസിക്കാൻ കഴിയുന്നില്ല.. ആകാംക്ഷ യോടെ ആ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി... നഷ്ടപെട്ടതിനെ കുറിച്ചോ
ർത്തുവിലപിക്കുമ്പോഴും... ആ വാക്കുകളിൽ സന്തോഷത്തിന്റെ നിഴലിപ്പു ണ്ടായിരുന്നു .. അച്ഛന്റെ കൈ പിടിച്ച് നടക്കുമ്പോൾ ഉള്ളുകൊണ്ടു പ്രാർത്ഥിച്ചു... ! "ഭൂമിയിൽ ഇനി ഒരമ്മക്കും ഈ ഗെതിവരുത്തരുതേ.... ".
=================***==============





.