...

76 views

.....
ഒരിക്കൽ...വയലിൽ അതിരിട്ട ചെളി വരമ്പിലിരിക്കുന്ന "കൊറ്റി യെ "കണ്ട്.. കൗതുകം തോന്നിയപ്പോൾ.. അച്ഛനോട്... എനിക്കതിനെ വേണമെന്ന് വാശിപിടിച്ചു... കയ്യിലെ അരിവാൾ താഴെ വെച്ച്.. അച്ഛൻ പതുക്കെ... പതുക്കെ ആ ചെളിവരമ്പിലൂടെ നടക്കുന്നതിനിടയിൽ "നട്ട് തീർന്ന ഞാറ്റിലേക്കു"കാൽ വഴുതിവീണതിന്നും ഓർമയിലുണ്ട്..ബാല്യത്തിലെ മറക്കാനാകാത്ത അപൂർവ നിമിഷം ... അതുകണ്ട് പൊട്ടി കരഞ്ഞ ഞാൻ... ആരൊക്കയോ അച്ഛനെ എഴുനെല്പിച്ചപ്പോൾ തോൽ മുള്ളു തറച്ച പാടുകളുണ്ടായിരുന്നു അഛന്റെ മുത്കത്ത്... അപ്പോഴും അച്ഛന്റെ കണ്ണുകൾ എന്നെ തിരയുന്നുണ്ടായിരുന്നു.. അമ്മയില്ലെന്നറിയിക്കാതെയായിരുന്നു അച്ഛനെന്നെ വളർത്തിയത്... വാത്സല്യത്തോടെ യുള്ള അച്ഛന്റെ വാക്കുകൾ.. ഇന്നും ഹൃദയത്തിൽ ഒളിഞ്ഞിരിപ്പുണ്ട്... സ്വർഗ്ഗത്തിന്റെ ഏതോ ഒരു തട്ടിൽ അച്ഛൻ സുഖനിദ്രയിലായിരിക്കും..എങ്കിലും.. എനിക്ക് കൂട്ടിനായ്.. എന്റെ ചങ്ങാതിമാരായി അച്ഛൻ സമ്മാനിച്ച കുറെ നല്ല ഓർമകളും.. പിന്നെ ആ അരിവാളും... !ചിലതൊക്കെ അങ്ങിനെയാണ്... എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും ഹൃദയത്തിൽ കൊത്തി വെച്ചതു പോലെയുണ്ടാകും... വേർപാടിലൂടെ യല്ലാതെ അതു മറക്കാനാവില്ല... !