...

6 views

കല്യാണം
എനിക്ക് ഒരു ips കാരനെ കെട്ടിയാൽ മതി എന്ന് പറഞ്ഞില്ലേ വാശിയോട് പറഞ്ഞുകൊണ്ട് അവൾ മുറിയിലേക് കയറിപ്പോയി. എന്റെ മോളെ കെട്ടാൻ ഇപ്പോ വരും ips കാരൻ നോക്കിയിരുന്നോ പുറകിൽ നിന്ന് അപ്പ വിളിച്ചുപറഞ്ഞു. വരുപോൾ കെട്ടിയാൽ മതി ഞാനും വാശിയോട് പറഞ്ഞു.അയ്യോ പറയാൻ മറന്നു ഞാൻ അലീന സ്നേഹം ഉള്ളവർ എന്നെ കുഞ്ഞു എന്ന് വിളിക്കും കാണാൻ അന ചന്തം ഒന്നും ഇല്ലെങ്കിലും കുഴപ്പം ഇല്ല 😜 നക്കിന് ഒരല്പം നീളം കൂടുതൽ ഒണ്ടോ എന്ന് വിട്ടുകാർക്കും കൂട്ടുകാർക്കും സംശയം ഉണ്ടെങ്കിലും നാട്ടുകാർക്ക് എന്റെ വായിൽ നക്കുണ്ടോ എന്നാണ് സംശയം വേറെ ഒന്നും കൊണ്ടല്ല പുറത്തിറങ്ങിയാൽ ഞാൻ ചിരിക്കാൻ പോലും വാ തുറക്കില്ല നല്ല കുട്ടിയന്നെ.പ്രായം കെട്ടിക്കാർ ആയി അതിന്റ പുകിൽ ആണ് ഇച്ചിരി മുൻപ് കണ്ടത്. വിട്ടുകാർക് പണ്ടേ പോലീസ്കാരനേ മരുമോൻ ആകാൻ താല്പര്യം ഇല്ല എന്നിക്ക് അന്നെങ്കിൽ പോലീസ് മതി അതും ips അപ്പോൾ നിങ്ങൾ വിചാരിക്കും ഏതോ ips കാരനും ആയി ഞാൻ പ്രേണയത്തിൽ അന്ന്. എന്നാൽ അല്ല സത്യം പറഞ്ഞാൽ ജീവനോടോ അല്ലാതെയോ ഒരു ips കാരനെ പോയിട്ട് ഒരു si യെ പോലു നേരിട്ട് കണ്ടിട്ടില്ല 😔😔പിന്നെ എന്തിനാ ഈ പ്രഹസനം എന്നു ചോദിച്ചാൽ പണ്ട് എന്നോ വായിച്ച കഥകളിലും, സിനിമകളിലും നായകനയും, വില്ലൻ ആയും വന്നുപോയ ഏതോ ഒരു ips കാരൻ ചെലുത്തിയ സ്വാദിനം ആണ് എന്താല്ലേ. 🤔 അങ്ങനെ ഇങ്ങനെ ഒന്നും ഞാൻ തളരില്ല എന്നു കണ്ട വീട്ടുകാർ അടവ് മാറ്റി, പോലീസ്കരോക്കേ പണം ഒള്ള വീട്ടിനെ കേട്ടു അതും വല്ലാ ഡോക്ടർ ഓ കളക്ടർയെ ഓക്കേ എന്നായി അപ്പയുടെ വാദം അതെന്താ അവർക്ക് നേഴ്സ്നേ കെട്ടിയാൽ 😡😡എന്നായി ഞാൻ,എന്തായാലും അവസാനം ഞാൻ ഒരു തീരുമാനം എടുത്തു എന്താ എന്ന് അല്ലെ ias എടുത്തു കളക്ടർ ആകുക അപ്പോൾ ips കാരനെ കേട്ടാലോ.അങ്ങനെ തീരുമാനവും എടുത്ത് ഫോണിന്റെ വാൾപേപ്പേർ മുതൽ സ്റ്റാറ്റസ് വരെ പോലീസ്ന്റ് തൊപ്പിയും ലാത്തിയും ഫോട്ടോയും ഇട്ട്. ചോദിക്കുന്നവരോടൊക്കെ ചങ്കില് പേരും തോളിൽ നക്ഷത്രവും ഉള്ള ചെക്കനെ കെട്ടിയാൽ മതി എന്നു പറഞ് പോലീസ് കാരനെ കെട്ടിയാൽ ഇടികൊള്ളേണ്ടിവരുമെന്ന് പറഞ്ഞു കുട്ടുകാർ മാറിയും തിരിഞ്ഞു കളിയാക്കിട്ടും ലോകത്തുള്ള സർവ്വ പോലീസ് കാരുടെയും കുറ്റവും കുറവും ആക്കം ഇട്ടു നിരത്തിയിട്ടും ഒരു കുലുക്കവും ഇല്ലാതെ ips കാരനും വേണ്ടി വെയിറ്റ് ചെയുന്നു. അതിനിടയിൽ വാശിക്ക് തോന്നിയതാണെങ്കിലും ias എക്സാം എഴുതാൻ ഒരു കുഞ്ഞു ശ്രമം നടത്തുന്നും ഒണ്ട് എന്തായാലും ഇത്രയും ഓക്കേ ആയ സ്ഥിതിക് ഇതിന് ഒരു തീരുമാനം ആയിട്ട് മതി കല്യാണം എന്നു വിട്ടുകാരും തീരുമാനിച്ചു. അപ്പോൾ എല്ലാം കൊണ്ടും ശുഭം.....
© Bincy C. Sunny