...

1 views

നിന്റെ കൂടെ...... 💕💕💕 (അധ്യായം 46)
അവൾ ജോൺ ചൂണ്ടി കാണിച്ച ആ ഫോട്ടോയിലേക്ക് നോക്കി, ആ ഫോട്ടോയിൽ കണ്ടത് ഒരാൾ ഗിറ്റാർ വായിക്കുന്നതായിരുന്നു, അപ്പോൾ തന്നെ മനസ്സിലായി ജോണിന്റെ വീട്ടിലെ ഗിറ്റാറിന്റെ ഉടമയെ. മീര ജോണിനെ നോക്കി, അന്ന് ആദ്യമായി അവന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടു, "മാഷ് കരയുവാണോ......., ", "നിനക്ക് അറിയണ്ടേ സ്റ്റോറി....... ", "ഇയാള് ഇപ്പൊ ഒന്നും പറയണ്ട നമുക്ക് തിരിച്ചു പോകാം......... ", "എന്റെ സങ്കടം കണ്ടിട്ടാണോ.....?, താൻ ഒരുപാട് ആഗ്രഹിച്ചതല്ലേ അറിയാൻ....., ഞാൻ പറയാം...... ", ആ സമയം ശക്തമായ മഴപെയ്യാൻ തുടങ്ങി, ജോൺ ഡോർ അടച്ചു, അവിടെയുള്ള ഒരു കസേര മീരയുടെ അടുത്തേക്ക് നീക്കി, മറ്റൊരു കസേരയിൽ അവനും ഇരുന്നു, "ഋഷി, അതാണ് അവന്റെ പേര്, ഞങ്ങൾ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്ലസ്‌ടുവിൽ....., ക്ലാസ്സ്‌ തുടങ്ങി ഒരു രണ്ടോ മൂന്നോ മാസം ഞാൻ ആകെ മൂഡോഫ് ആയിരുന്നു, കാരണം എനിക്ക് ആ സമയത്ത് ആ ക്ലാസ്സിൽ ആരുമായും ഒരു കമ്പനി ഉണ്ടായിരുന്നില്ല, സംസാരിക്കാൻ ആരെങ്കിലും വന്നാൽ ഞാൻ ആരെയും മൈൻഡ് ചെയ്യില്ലായിരുന്നു, അതുകൊണ്ട് തന്നെ പിന്നെ എന്നെയും ആരും മൈൻഡ് ചെയ്യാതെ ആയി, സത്യത്തിൽ എനിക്ക് ആ ക്ലാസ്സ്‌ ഇഷ്ട്ടല്ല...., എന്നെ പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ ഡൽഹിയിലുള്ള സ്കൂളിൽ ചേർക്കാനായിരുന്നു അപ്പച്ചന്റെ പ്ലാൻ, കാരണം എന്റെ ഒരു അങ്കിൾ അവിടെയാണ് താമസം, കൊറേ കാലം ഞാൻ ഡൽഹി സ്വപ്നം കണ്ട് നടന്നു, അവിടെ പോയി അങ്കിളിന്റെ കൂടെ അടിച്ചു പൊളിക്കാം എന്ന് സ്വപ്നം കണ്ട് നടന്ന ഞാൻ ഒരു വിഡ്ഢി...... ", "അതെന്താ നടക്കാതെ പോയത് ", "ഒരു ദേഷ്യത്തിന് പുറത്ത്, എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി......, സത്യം പറഞ്ഞാൽ എന്നെ തെറ്റിദ്ധരിച്ചതാ...... ".
© ANJU