...

11 views

ഭാഗീരഥി
കാറ്റിൽ അവളുടെ നെറ്റിയിലേക്കും കണ്ണുകളിലേക്കും പാറിവീണ മുടിയൊതിക്കിക്കൊണ്ട് അവൻ ചോദിച്ചു.'' ഞാൻ നിന്നെ സ്നേഹിക്കുന്നു.എപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടാകും.എല്ലാം മറക്കാനും പൊറുക്കാനും കഴിയാത്ത മനുഷ്യരില്ല.''അവളുടെ കണ്ണുകളിൽ നിന്ന് ക്ഷമാപണം എന്നോണം കണ്ണീരൊഴുകി.നിസ്സഹായതയോടെ അവനെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു.അവളുടെ സങ്കടം അവനു താങ്ങാനായില്ല.അവളെ കൂടുതൽ ചേർത്ത് നിറുത്തി,തൂവാല കൊണ്ട് കണ്ണീരൊപ്പി.
പെട്ടെന്ന് ഒരു കാറ്റ് അവരെ കടന്നുപോയി. അവൻ അവളെയും കൊണ്ട് യാത്ര തുടർന്നു.എവിടെക്കാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവൾ ചോദിച്ചില്ല.സിറ്റിയിൽ നിന്ന് കുറച്ചു ദൂരം പോയി കാണും.ഒരു നാട്ടിൻപുറത്തെ ഫുട്ബോൾകോർട്ടിനടുത്ത് അവൻ വണ്ടി നിർത്തി. കുറച്ചു കുട്ടികൾ കളിക്കാൻ തുടങ്ങുന്നു.വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആകണം കുട്ടികൾ കളി മതിയാക്കി ഓടിയെത്തി.അവരുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനെ കണ്ട സന്തോഷം.
ഒരു പെൺകുട്ടിയും ആൺകുട്ടിയും റോസാപ്പൂക്കളുമായി എത്തി ഉണ്ണിക്ക് നൽകി.ഉണ്ണി അവൾക്ക് നീട്ടിയതും കുട്ടികൾ ആർപ്പുവിളിച്ചു.കുട്ടികൾ വീണ്ടും കളിയിലേർപ്പെട്ടു
അവൻ ഒരുക്കി വച്ച അവളെ ഒരുപാട് സന്തോഷിപ്പിച്ചു.അവളെ അതിശയിപ്പിക്കുന്ന എന്തൊക്കെയോ അവൻ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. അവളുടെ വരവും കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.