...

6 views

🥀🥀ഋതുനന്ദനം🥀🥀1️⃣
ഋതു തന്റെ കൈയിലെ മൈലാഞ്ചിലേക്ക് നോക്കി.. അത് തന്നെ കളിയാക്കുന്നുണ്ടന്ന് അവൾക്കു തോന്നി... കണ്ണുനീർ വീണ് ആ മൈലാഞ്ചി ചുവപ്പ് നീറുന്നത് പോലെ ... കാരണം
നെറ്റിയിലെ ആദ്യ സിന്ദൂരത്തിന്റെ തണുപ്പ് മാറുന്നതിനു മുൻപ് എല്ലാം അവസാനിച്ചിരിക്കുന്നു...

തന്റെ ഭർത്താവ് തന്നെ വിട്ടു പോയിരിക്കുന്നു....

ശരിക്കും ഞാനെന്തിനാ കരയുന്നത്??? അയാൾ എനിക്കാരാ???മണിക്കൂറുകൾ മാത്രം അയുസുണ്ടായിരുന്ന ഒരു ദാമ്പത്യം... 

ആദ്യം ബ്രോക്കർ ബീരാനിക്കാ അയാളെ കുറിച്ച് മാമിയോട് പറയുന്നതാണ് എന്റെ ചെവിയിൽ എത്തിയത്....

ഒരു ദിവസം വീട് വൃത്തിയാക്കുബോഴാണ് പടിപ്പുര കടന്ന് ബ്രോക്കർ ബീരനിക്ക നടന്നു വരുന്നത് കാണുന്നത്...

അയാളെ കണ്ടതും അകത്ത് നിന്നും മാമിയെ വിളിച്ചു കൊണ്ട് വന്നു....

ബീരാനിയ്ക്ക ഇരിക്ക്.. ചായ എടുക്കാം....

ചായ കൊണ്ട് വരുമ്പോഴാണ് അവരുടെ സംസാരം കേൾക്കുന്നത്..

ഋതുനു നല്ലൊരു ആലോചന വന്നിട്ടുണ്ട്....നല്ല പയ്യൻ ആണ്...ബിസിനസ്‌ ആണ്..പേര് ശ്യാം കൃഷ്ണൻ...
നല്ല ഫാമിലി, എല്ലാം കൊണ്ടും നല്ലതാ.. ഒറ്റ പ്രശ്നം അയാൾ ഒന്ന് കല്യാണം കഴിച്ചതാ.... ഒരു മോനുണ്ട്.... ആ മോനെ പ്രസവിക്കുമ്പോഴാണ് ആ പിഞ്ചു കുഞ്ഞിനെ ബാക്കിയാക്കി ആ അമ്മ പോയത്...കുഞ്ഞിപ്പോൾ നാലു വയസുണ്ട്....അയാൾക്ക് വേറെ ബാധ്യതകളൊന്നും ഇല്ല...

എങ്ങനേലും തലേന്ന് ഒഴിവാക്കാൻ ഇരിക്കുമ്പോഴാണ് ഈ ആലോചന വരുന്നത്..എന്നാൽ ഇത് തന്നെ നോക്കിക്കോ ബീരാനിക്കാ....

അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു അയാളുടെ അമ്മയാണ് കാണാൻ വന്നത് കൂടെ ഒന്ന് രണ്ട് കൂട്ടുകാരികളും.....

അവർക്കാർക്കും തന്നെ ഇഷ്ടമായില്ല എന്നുള്ളത് അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിൽ ആക്കാമായിരുന്നു.. പക്ഷെ കുഞ്ഞിനെ നോക്കുന്ന ആയക്ക് സൗന്ദര്യം വേണമെന്ന് നിയമം ഇല്ലാത്തത് കൊണ്ട് എന്റെ സമ്മതം പോലും ചോദിക്കാതെ എല്ലാവരും കൂടെ അതുറപ്പിച്ചു....

രണ്ടാഴ്ച കഴിഞ്ഞുള്ള മുഹൂർത്തം കല്യാണത്തിനെടുക്കുമ്പോൾ എന്റെ ചുവന്ന നാളുകൾ ആണോന്ന് പോലും ആരും ചോദിച്ചില്ല....

ഈ രണ്ടാഴ്ചക്കുള്ളിൽ ഒരു ദിവസം പോലും ഒരു മിനിറ്റിന്റ ദൈർഘ്യത്തിൽ അവസാനിക്കുന്ന ഒരു കാൾ പോലും അദ്ദേഹത്തിന്റെ  വന്നില്ല...

കഴുത്തിൽ താലി വീണ ആ നിമിഷത്തിൽ ആണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്..അതും ഒരു നോക്ക് .പക്ഷെ അപ്പോഴും അയാൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി പോലും ഇല്ല..... മണിക്കൂറുകൾ മാത്രം നീളമുള്ള ദാമ്പത്യം...

ഏണിയിൽ നിന്നും വീണു അദ്ദേഹം മരിക്കുമ്പോൾ ആണ് ശരിക്കും മുഖം കാണുന്നത്... അദ്ദേഹത്തെ ഓർത്തണോ ഞാൻ കരയണ്ടത്....

അവൾക്ക് സഹിക്കുന്നില്ലായിരുന്നു... ചെറുപ്പത്തിൽ തൊട്ട് തനിക്ക് മാത്രം ദൈവം കരുതി വെച്ചിരുന്ന വിധിയെ പഴിച്ച് അവൾ ആ നിലത്തു കിടന്നു,..

തന്റെ ഭർത്താവ് തന്നെ വിട്ടു പോയിട്ട് മൂന്നു ദിവസങ്ങൾ... ഈ മൂന്നു ദിവസവും ഞാൻ കെട്ട ഒരേ ഒരു വാക്ക് ജാതകദോഷകാരി എന്നുള്ളതായിരുന്നു..

ആ വീട്ടിൽ കുറ്റപ്പെടുത്താനല്ലാതെ ഈ മൂന്നു ദിവസങ്ങൾ ആരും അവളെ സമീപിച്ചില്ല... എന്തെങ്കിലും കഴിച്ചോ എന്നു പോലും തിരക്കാൻ ആരും ഉണ്ടായില്ല....

പെട്ടെന്നാണ് ആ മുറിയിലേക്ക്
ശ്യാമിന്റെ അമ്മ കടന്നു വന്നത്....

വന്നപാടെ അവളെ മുടി കുത്തിനു പിടിച്ചെഴുനേൽപ്പിച്ചു.....

എന്താടി ഇവിടത്തെ അകത്തമ്മ ആയിട്ട് ജീവിതകാലം മുഴുവൻ ജീവിക്കാനാണോ നിന്റെ പ്ലാൻ.??? ഞാൻ സമ്മതിക്കില്ല....


പപ്പി നിനക്കെന്താ??? അവളെ വെറുതെ വിട്.

ഇല്ല ഞാൻ സമ്മതിക്കില്ല.. ഇവളാ ഇവളാ എന്റെ കുഞ്ഞിനെ കൊന്നത്....

പപ്പി ഇതൊരു മരണം നടന്ന വീടാ ആളുകൾ ശ്രദ്ധിക്കും...

എല്ലാവരും കേൾക്കട്ടെ എനിക്ക് പറ്റില്ല ഇനി ഇവളെ ഇവിടെ വെച്ചോണ്ടിരിക്കാൻ...

ഇറങ്ങിക്കോണം ഈ നിമിഷം... അവർ അവളെ പിടിച്ചു പുറത്തേക്ക് തള്ളി.... തല ചെന്നു സ്റ്റെപ്പിലാണ് ഇടിച്ചതു...

ആ രക്തം പോലും വക വെക്കാതെ അവളെ പുറത്തേക്ക് തള്ളി... കൂടെ അവളുടെ സാധനങ്ങളും..

കരയാൻ കണ്ണ് നീര് ഇല്ലാത്തത് കൊണ്ട് അവൾ ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ....അപ്പോഴും അവളുടെ കണ്ണുകൾ ഇനിയും അവളെ പോലെ ജീവിതം ജീവിച്ചു തീർകാനുള്ള ആരോരുമില്ലാത്ത ആ കുഞ്ഞിൽ മാത്രമായിരുന്നു...


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഇനി എല്ലാവരെയും ഒന്നു പരിചയപ്പെടാം....

ഈ പെൺകുട്ടിയാണ് ഋതു.,. സോമ നാഥന്റെയും ഭാർഗവിയുടെയും മകൾ..... സോമനാഥൻ ഭാർഗവിയും ഒരേ ക്ലാസ്സിലാണ് പഠിച്ചത്....പഠിക്കുന്ന കാലത്തെ അവർ പ്രണയത്തിൽ ആയിരുന്നു രണ്ടു പേരും വീട്ടിൽ സംസാരിച്ചെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല...അവസാനം എതിർപ്പുകളെ എല്ലാം അവഗണിച്ചു കൊണ്ട് അവർ വിവാഹിതരായി.

ഇരു വീട്ടുകാരും അവരെ വീട്ടിൽ കയറ്റിയില്ല.... ഭാർഗവിക്കും സോമനാഥനും ജോലി ഉണ്ടായിരുന്നത് കൊണ്ട് അവർ ഒരു വാടക വീടെടുത്ത് താമസം തുടങ്ങി..അവരുടെ ജീവിതം നല്ല രീതിയിൽ തന്നെയാണ് മുൻപോട്ട് പോയത്....

സോമൻ പോന്നു പോലെയാണ് അവളെ നോക്കിയിരുന്നത്...
കല്യാണം കഴിഞ്ഞു മൂന്നാം മാസം ആയപ്പോൾ തന്നെ അവൾ ഗർഭിണി ആയി...

അവൾക്ക് നാലു മാസം ഉള്ളപ്പോഴാണ് ഒരു ദിവസം ഒരു കാളിങ് ബെൽ കേട്ടത് കതകു തുറന്നു നോക്കുമ്പോൾ അത് ഭാർഗവിയുടെ ആങ്ങള ആയിരുന്നു....

അവൾ നന്നായി ജീവിക്കുന്നത് കണ്ട് അയാൾക്ക് സന്തോഷമായി...പക്ഷെ ഒരിക്കൽ പോലും സോമന്റെ വീട്ടുകാർ അവരെ തിരക്കി വന്നതേ ഇല്ല..അതിൽ സോമന് നല്ല വിഷമം ഉണ്ടായിരുന്നു..,

അങ്ങനെ മാസങ്ങൾ കടന്നു പോയി ഏഴാം മാസം അവൾ തന്റെ ജോലിയിൽ നിന്നും മെറ്റെണിറ്റി ലീവെടുത്തു..

അവൾക്ക് സഹായത്തിനു ഹോം നഴ്സിനെയും നിർത്തി... ഒരു ദിവസം പെട്ടെന്നാണ് അവൾക്ക് പെയിൻ ഉണ്ടായത്... ഹോസ്പിറ്റലിൽ കൊണ്ട് പോയി അര മണിക്കൂറിനുള്ളിൽ അവൾ പ്രസവിച്ചു....

സോമൻ സൈറ്റിൽ ആയിരുന്നത് കൊണ്ട് അവനെ കോൺടാക്ട് ചെയ്യാൻ പറ്റിയില്ല.... ഓഫീസിൽ എത്തിയപ്പോഴാണ് അവൻ ഈ സന്തോഷ വാർത്ത അറിയുന്നത്..

തനിക്കൊരു പെൺകുഞ് ജനിച്ചു എന്നുള്ള വാർത്ത കേട്ട് അവൻ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു....പക്ഷെ വഴിയിൽ വെച്ചു സോമനെ ഒരു ടിപ്പർ വന്നിടിച്ചു...

സംഭവസ്ഥലത്തു തന്നെ അയാൾ മരണത്തിനു കീഴടങ്ങി.....

അന്നേ എല്ലാവരും ആ പിഞ്ചു കുഞ്ഞിനെ ജാതക ദോഷക്കാരി എന്നു വിളിച്ചു ആക്ഷേപിച്ചു...

ഭാർഗവിയുടെ ആങ്ങള ശശിധരൻ പെങ്ങളെയും കുഞ്ഞിനേയും തന്റെ വീട്ടിലേക്ക് കൊണ്ട് പോയി.... പക്ഷെ അയാളുടെ ഭാര്യ രമക്ക് അത് തീരെ ഇഷ്ടമായില്ല., എന്നും അവരുടെ കാര്യം പറഞ്ഞു അയാളോട് വഴക്കുണ്ടാക്കുമായിരുന്നു...


തന്റെ ഭർത്താവിന്റെ വിയോഗം ഭാർഗവിക്ക് താങ്ങാവുന്നതിലും
അപ്പുറമായിരിന്നു..ആദ്യമാദ്യം അവർ ആരോടും സംസാരിക്കാതെ മാറി ഇരിക്കുവായിരുന്നു....
പതുക്കെ പതുക്കെ അവരുടെ മനസിന്റെ താളം തെറ്റി...

ആ പിഞ്ചു കുഞ്ഞിനെ ഒന്ന് എടുത്തു താലോലിക്കാൻ പോലും ആ സ്ത്രീയെ കൊണ്ടായില്ല....ഒരു ദിവസം രാത്രി അവർ ആ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടോ പോയി.... ശശി പല സ്ഥലങ്ങളിലും അവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. .

അവൾ കുഞ്ഞിനേയും എടുത്ത് ദൂരെ ഒരു ക്ഷേത്ര മുറ്റത്തേക്കാണ് പോയത്.... അവിടെ ഭിക്ഷ യാചിക്കുന്നവരുടെ കൂടെ ഇരിക്കും....അവർ കൊടുക്കുന്ന ഭക്ഷണം കഴിച്ചു ആ ക്ഷേത്ര മുറ്റത്ത് കിടന്നുറങ്ങും....അങ്ങനെ ഒരിക്കൽ ഉറങ്ങിയ ഭാർഗവി പിന്നീട് എഴുന്നേറ്റതെ ഇല്ല....

നാട്ടുകാർ ഇടപെട്ട് പൊതുശ്മശാനത്തിൽ അവരെ അടക്കം ചെയ്തു... കുഞ്ഞിനെ കരയോഗത്തിന്റെ കീഴിലുള്ള അനാഥാലയത്തിൽ കൊണ്ട് പോയി.....

ഇവരുടെ വാർത്ത പത്രത്തിലും കൊടുത്തു... ശശി ആ വാർത്ത കണ്ട് കുഞ്ഞിനെ കണ്ടെത്തി ഏറ്റെടുത്തു...
ഋതു നന്ദ എന്ന പേരും ഇട്ടു...അന്ന് കുഞ്ഞിന് മൂന്നു വയസുണ്ടായിരുന്നു..

പക്ഷെ അവിടേയും വിധി അവളെ തോൽപ്പിച്ചു മാമന്റെ ഭാര്യ രമക്ക് അവളോട്‌ കടുത്ത വിരോധമായിരുന്നു... ഒന്നാമത്തെ പ്രശ്നം അവളുടെ ജാതക ദോഷമാണ് അവളുടെ അച്ഛനെയും അമ്മയെയും മരണത്തിൽ കൊണ്ടെത്തിച്ചത് എന്നുള്ളതായിരുന്നു.... അവളെ ഏറ്റെടുത്താൽ ആ ജാതക ദോഷം തന്നെയും കുടുംബത്തിനെയും ബാധിക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു..

അവർക്ക് മൂന്നു മക്കൾ ആയിരുന്നു... ഒരാൺകുട്ടിയും രണ്ട് പെൺകുട്ടികളും...

രമ ആ കുട്ടികളെയും ഋതുവിൽ നിന്നും അകറ്റി... ആ കുട്ടികൾ കളിക്കുമ്പോൾ അവൾ കൊതിയോടെ നോക്കി നിൽക്കുമായിരുന്നു.... മൂന്നു വയസ്സിലെ അവൾ ഒറ്റക്ക് ഒരു മുറിയിലാണ് കിടന്നത്...

ആ പ്രായത്തിലും നന്നായിട്ട് അവർ അവളെ ഉപദ്രവിക്കുമായിരുന്നു...
എന്നാലും ഋതുനു അവരെ വലിയ ഇഷ്ടമായിരുന്നു...

തന്റെ അമ്മേ പോലെ തന്നെയാണ് അവൾ കണ്ടിരുന്നത്...

രമ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചെയ്തപ്പോൾ ഋതുവിനെ മാത്രം സർക്കാർ സ്കൂളിൽ ചേർത്തു പക്ഷെ അവൾ. പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു.....

എല്ലാ ക്ലാസ്സിലും ഫസ്റ്റ് ആയിരുന്നു... മാമന്റെ മക്കൾ ഉപയോഗിച്ചതിന്റെ ബാക്കി മാത്രമാണ് എന്തും അവൾക്ക് കിട്ടിയിരുന്നത്....

ഒരു ഡ്രസ്സ്‌ പോലും... പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ഓട് കൂടിയാണ് അവൾ ജയിച്ചത്...മുൻപോട്ട് പഠിപ്പിക്കാൻ ഇഷ്ടമില്ലങ്കിലും അവളുടെ ടീച്ചർ മാരുടെയും കൂട്ടുകാരുടെയും ശ്രമ ഫലമായി അവളെ പ്ലസ് വണ്ണിന് ചേർന്നു....

അതിനു ശേഷം ആ വീട്ടിലുള്ള എല്ലാ പണിയും അവളുടെ ചുമലിലായി..

രാവിലെ നാലു മണിക്കേഴുനേൽക്കണം ചോറ് വെക്കണം, തൊഴുതു കഴുകണം പശുനെ കുളിപ്പിക്കണം അങ്ങനെ എല്ലാ പനിയും ചെയ്യണം......മാമന്റെ മക്കളുടെ എല്ലാ ജോലിയും ചെയ്തു കൊടുത്താലേ അവൾക്ക് സ്കൂളിൽ പോകാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ...അതിനാൽ തന്നെ അവൾ സ്കൂളിൽ ഇരുന്നു തന്നെ പഠിക്കാനുള്ളതെല്ലാം പഠിച്ചു വെക്കും...

എന്നാലും അവൾ ആരോടും ഒരു പരാതിയും പറഞ്ഞില്ല..പക്ഷെ അവളുടെ ടീച്ചർമാർക്കൊക്കെ ഇതൊക്കെ ഏറെ കുറെ അറിയാമായിരുന്നു...


മാമന്റെ ഒരു മക്കളും അവളെ നന്നായി തന്നെ ഉപദ്രവിച്ചു..... പിന്നെയും മൂത്ത മകൻ മനുവിനായിരുന്നു ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നത്....

അവൾ പ്ലസ് ടു പാസ്സായി ഇരിക്കുന്ന സമയത്താണ് ഡ്രോയിൽ എന്തോ നോക്കുന്ന സമയത്ത് രമക്കൊരു പേപ്പർ കിട്ടിയത്... അതു വായിച്ച രമ ഞെട്ടി പോയി... കാരണം അതൊരു ഓസിയത്ത് ആയിരുന്നു...

ശശിദരന്റെയും ഭാർഗവിയുടെയും അച്ഛന്റെ....
അപ്പോഴാണ് അവർ മനസ്സിലാക്കുന്നത്... അച്ഛൻ സ്വത്തുക്കൾ രണ്ടായി ഭാഗിച്ചു വെച്ചിരിക്കുകയാണെന്ന്.....


ഒരു ഭാഗം മാത്രമേ ശശിക്കുള്ളു എന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല അവരുടെ സമാധാനം കെടുത്തിയത്..

കാരണം ഇത്ര നാളും താനും തന്റെ മക്കളും വെച്ചനുഭവിച്ചിരുന്ന സ്വത്തുക്കൾ ഭാഗിക്കണം എന്നോർത്തപ്പോൾ അവർക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...

ശശിയും ഋതുവും ഇതൊക്കെ അറിയുന്നതിന് മുൻപ് എങ്ങനെ എങ്കിലും അവളെ ഒഴിവാക്കി വിടാൻ അവൾ ആഗ്രഹിച്ചിരുന്നു...

അതിനു പല മാർഗങ്ങളും നോക്കി..ഒന്നും വിജയിച്ചില്ല..
അവസാനം അവർ കണ്ടെത്തിയ ഒരു മാർഗം കല്യാണം ആയിരുന്നു....

ആദ്യമൊന്നും ശശി സമ്മതിച്ചില്ല..... അവളുടെ ഡിഗ്രി പഠനം കഴിയാതെ അവളെ കെട്ടിച്ചു വിടില്ല എന്നു അയാൾ വാശി പിടിച്ചു...

അവസാനം എങ്ങനെ ഒക്കെയോ അയാളെ പറഞ്ഞു സമ്മതിപ്പിച്ചു....

അപ്പോഴും അയാൾ തുടർന്നു പഠിപ്പിക്കുന്ന ഒരാളെ കൊണ്ട് മാത്രമേ അവളെ കല്യാണം കഴിപ്പിക്കു എന്ന് അയാൾക്ക് നിർബന്ധം ആയിരുന്നു...


ഒരു ദിവസം രമ തന്നെ ബ്രോക്കേറെ വിളിച്ചു....

ഋതുവിനു കല്യാണം ആലോചിക്കുന്ന കാര്യം പറഞ്ഞു....

അയാൾ ഉടനെ കൊണ്ട് വരാം എന്നും സമ്മതിച്ചു...

(തുടരും )


© All Rights Reserved