...

3 views

സഞ്ചാരം
എഴുത്തുകാരൻ എന്നും ചിന്ദിച്ചോടിരിക്കും എഴുതുന്ന ഓരോവരിയും മനസ്സിൽ തെളിയുന്ന ചിത്രമായിരിക്കും, അങ്ങനെ കുറെ കഥകൾ എഴുതുമായിരുന്നു. 'ജീവിതം' എന്നതിനെ കുറിച്ച് എഴുതിയല്ലോ എന്ന് തോന്നി വെറുതെ എഴുതുന്നതിനേക്കാളും യാത്രകൾ ചെയ്തു നമ്മൾ ജീവിതത്തിന്റെ ഓരോനിമിഷവും അരയണം അതുകൊണ്ട് ഒരു യാത്ര ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു..

യാത്രയിൽ കിട്ടുന്ന അനുഭവങ്ങൾ ഓരോന്നായി വരികളിൽ എഴുതാം എന്ന് തീരുമാനിച്ചു, അങ്ങനെ കുറെ ദിവസത്തെ യാത്രക്ക് തയ്യാറായി, യാത്രയും തുടങ്ങി :

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

യാത്രകളിൽ തിരയുംനാം
വിലമതിക്കാ ഓർമ്മകൾ
ഒന്നൊന്നായി പകർന്നിടാം
ഓരോവഴികൾ പിറന്നാൽ

മനം നിറയേ സന്തോഷം
പുതുമുഖങ്ങൾ കാണവേ
ചിരിയും ചിന്തകളും
അറിവും അറിയാപുറവും

വഴികളിൽ പിറക്കും
വിഴികളെ ഉണർത്തും
ഓർമ്മകൾ മാത്രം
നിലനിർത്തും യാത്രയിൽ

പലമൊഴികളും പലമുഖങ്ങളും
പലവഴികളിൽ പുതുവനുഭവം
സംസാരവും സന്ദേശവും
സന്തോഷമേ സഞ്ചാരമേ

🎼🎼🎼🎼🎼🎼🎼🎼🎼

യാത്രകൾക്കു ശേഷം കവി തിരികെ എത്തി അടുത്തദിവസം അനുഭവം എഴുതാൻ തുടങ്ങി:-

ഒരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരാനും സ്വയം മനസ്സിലാക്കണമെക്കിൽ യാത്രകൾ ചെയ്യണം, സംസാരിക്കാൻ അറിയാത്ത ആളുകൾ പോലും ഒരു യാത്രകൾ ചെയ്തു വന്നാൽ മാറ്റങ്ങൾ വരും കാരണം അതാണ്‌ യഥാർത്ഥ ജീവിതം എന്റെ യാത്രയിൽ ഞാൻ കുറെ മനുഷ്യരെ കണ്ടിരുന്നു, സംസാരിച്ചിരുന്നു കിട്ടിയത് വെച്ച് തൃപ്തി പെടുന്നവരും അതിറില്ലാത്ത ആഗ്രഹങ്ങൾ തേടി തിരിയുന്നവരും പരിചയം ഇല്ലാത്തവരോട് നമ്മൾ സംസാരിക്കുന്ന ശൈലി മാറ്റമുണ്ടാവും, ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ തപ്പി നടന്നു കുറെ നോക്കിയിട്ടും കിട്ടുന്നില്ല അവസാനം ഒരു ചെറിയ ഹോട്ടലിൽ കയറി അവടെ ആണെകിൽ കഴിക്കുന്ന ആളുകൾ അതുപോലെ ആയിരുന്നു, എന്റെ മനസ്സിൽ തോന്നി വേറെ എവിടേലും പോയാലോ? പിന്നെ അടുത്തൊന്നും ഹോട്ടലിൽ ഇല്ലെന്നു ഓർത്തു ഞാൻ അവടെ തന്നെ ഭക്ഷണം കഴിച്ചു ഇറങ്ങി
പിന്നെ ഓരോ സ്ഥലവും ആസ്വദിച്ചു യാത്രചെയ്തിരുന്നു ഭാഷകൾ അറയാതെ മിഴിച്ചു നിന്ന സ്ഥലങ്ങളുണ്ട്, ചില സംസ്കാരത്തിന് ഭാഷകൾ ആവശ്യമില്ല എന്ന് തോന്നിയ നേരങ്ങളുണ്ട്, ചിലവരുടെ ആചാരങ്ങളും ആഗ്രഹങ്ങളും കേട്ടു, അങ്ങനെ കുറെ മനുഷ്യരെ യാത്രയിൽ കണ്ടിരുന്നു

അത്പോലെ തന്നെ വേറൊരു ഹോട്ടലിൽ പോയസമയത്തു അതൊരു വലിയ ഹോട്ടൽ ആയിരുന്നു അവടെ ആണെങ്കിലോ നല്ല പണം ആവുമോ എന്ന് ഓർത്തു ഭയനിരുന്നു കാരണം എന്റെ യാത്രകൾ കഴിഞു തിരിച്ചു വരുന്ന സമയം ആയുറിയുന്നു അതുകൊണ്ട് ക്യാഷ് അത്രക്കും ഇല്ലായിരുന്നു, അവടെ ഉള്ള ഏറ്റവും കുറവുള്ള ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിട്ടു ഇറങ്ങി
അന്ന് ഞാൻ ഓർത്തിരുന്നു ഈ രണ്ടു ഹോട്ടലിലും നടന്ന സംഭവം ഞാൻ സ്വയം എന്നെ തന്നെ വിലയിരുത്തിരുന്നു രണ്ട് സ്ഥലത്തും എന്നിക്കു ഒരുപോലെ ആയിരുന്നു ചമ്മൽ ഉണ്ടായതു പക്ഷെ കൂടെ ഹോസ്റ്റലിൽ ഉള്ള ആളുകൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു ഇതിൽ എനിക്ക് മനസിലായത് നമ്മളുടെ ആവശ്യമില്ലാത്ത ചിന്തകൾ നമ്മളെ തെറ്റിധരിപ്പിക്കും അതുപോലെ തന്നെ നമ്മെ സ്വയം പഠിപ്പിക്കും നമ്മുടെ ചിന്തക്കളെ മാറ്റിപിക്കും കേട്ടു പഠിച്ചതിനെക്കാളും കണ്ടു പഠിച്ചാലെ ചിലർക്ക് മനസിലാവുള്ളു
അങ്ങനെ ചില കാര്യങ്ങൾ എന്നിൽ നിന്ന് മാറ്റാൻ പഠിപ്പിച്ചു ചില കാര്യങ്ങൾ ചിന്തിപ്പിക്കുകയും ചെയ്തു, മുമ്പൊക്കെ സഞ്ചാരം പറഞ്ഞ ആദ്യം
കേൾക്കുന്നത് 'സന്തോഷ് ജോർജ്' ആണ് ഇപ്പൊ എല്ലാരും പോവുനുണ്ട് സ്വയം അവരെ തന്നെ പഠിക്കാൻ വേണ്ടി

എന്റെ മനസ്സിൽ തോന്നിയ ചിലകാര്യങ്ങൾ :


"നമ്മൾ എപ്പഴും നമ്മള്ളേക്കാളും വലിയ ആളുകളെ വെച്ച് ഒത്തുനോക്കരുത് മറിച്ചു, ചെറിയ ആളുകളെ നോക്കിയാലെ സഹായിക്കാനുള്ള മനസുണ്ടാവുള്ളു "

"അതുപോലെതന്നെ മനുഷ്യന്റെ മനസ്സിന്റെ ആഗ്രഹങ്ങൾക് അതിർത്തിയില്ല എത്രകിട്ടിയാലും മതിയാവില്ല അനുഭവം
മാത്രമേ അറിവുകൾ കൊടുക്കുള്ളു "

"ജീവിതം ഒന്നുമാത്രമേയുള്ളു നമ്മളെ അടുത്തലമുറ അരയപെടുന്നത് ഇന്നത്തെ ജീവിതം വെച്ചിട്ടാണ് അതുകൊണ്ട്
നല്ലത് ചിന്ദിച്ചു പ്രവർത്തിക്കുക
എല്ലാതെ ഒരു ജീവിതം മാത്രമേ ഉള്ളു
അടിപൊളി ആകവെച്ചിട്ടു സ്വന്തം കാര്യം
മാത്രം നോക്കിയാൽ, ജീവിതം നിനക്ക്
മാത്രമേ സന്തോഷം ആയി തോന്നുള്ളു,
അർത്ഥം ഇല്ലാതെ ആവും "

ജീവിതം എന്നത് ചെറിയ വാക്കാണെകിലും
പറഞ്ഞുതീർക്കതക്കം അനുഭവങ്ങൾ തരുന്നതായിരിക്കും പ്രകൃതി ഒന്ന് മനസ്സുവെച്ച തീരാവുന്നതെ ഉള്ളു ജീവിതം പക്ഷെ ചെയ്യില്ല മനുഷ്യന്റെ അത്രക്കും വിഷം പ്രകൃതി ആവില്ല, പെട്ടെന്നു ഇല്ലാതാകുന്നത് പോലെ

ഇത്രയും കാര്യങ്ങളാണ് എന്റെ ഒരു യാത്രയിൽ നിന്ന് ഞാൻ മനസ്സിലാകുന്നത് ഓരോരുത്തർക്കും ഓരോ അനുഭവം ആയിരിക്കും ജീവിതത്തിൽ ഒരുപ്രാവശ്യം എങ്കിലും ഒറ്റക്ക് യാത്രചെയ്യണം
ഓരോരുത്തരും

ശുഭം

© Nissar M Creation