ഒരു മുറുക്കാൻ മുറുക്കിയ കഥ......
സ്കൂൾ അവധി കാലം ആയാ ൽപ്പിന്നെ ഞാൻ ഫുൾ ടൈം ചേച്ചിമാരുടെ വീട്ടിൽ ആകും.ദേവൻ എന്ന എന്റെ അനിയനും എന്റെ ബാല്യകാല കൂട്ടുക്കാരായ അപ്പുവും അച്ചുവും എന്റെ ഒപ്പമുള്ള പ്രധാന കഥാപാത്രങ്ങൾ ആണ്. ഞങ്ങൾ ചെയ്ത് കൂട്ടാത്ത കുരുത്തക്കേടുകൾ ഇല്ല സത്യംപറഞ്ഞാൽ ഉടായിപ്പ് റാണി ആണ് ഞാൻ. അവിടുത്തെ രണ്ടു കലിപ്പ് കഥാപാത്രങ്ങൾ ആണ് എന്റെ മൂത്ത ചേച്ചിയായ ഗായു അഥവാ ഗായത്രിയും എന്റെ അച്ഛന്റെ അനുജനായ അശോകൻ എന്ന എന്റെ അപ്പാപ്പനും എന്നും ഇവരുടെ രണ്ടുപേരുടെ കൈയിൽ നിന്നും വയർനിറച്ചു വഴക്ക് കിട്ടിയതിനു ശേഷമാണു ഞങ്ങളുടെ വീട്ടിലേക്കുള്ള മടക്കം. എന്തോ അത് ഞങ്ങളുടെ ഒരു weakness ആണ്. അങ്ങനെ എല്ലാ ദിവസത്തെ പോലെ അന്നും ഞാൻ വീട്ടിലെത്തി പക്ഷെ...