...

10 views

രക്ഷകനായ്
പണ്ട് ഒരുകാലത്ത് നാട്ടുരാജാവായിരുന്ന അഹംഭാവം നിറഞ്ഞ കോതാണ്ടരാമൻ തന്റെ വീരത പ്രകടിപ്പിക്കുവാൻ കാട്ടിൽ നായാട്ടിന് പോകാൻ തീരുമാനിച്ചു.
വിവരം മന്ത്രിയായ വിജയരാജനേയും, സേനാപതി ജയസിംഹനേയും അറിയിച്ചു.
കാട്ടിൽ കൂടുതൽ പരിചയമില്ലാത്ത രാജാവിന്റെ ഈ ഇംഗിതത്തിന് കൂട്ടു നിൽക്കുന്നത് അത്ര ശുഭകരമായ കാര്യമല്ല എന്ന് അറിയാമെങ്കിലും രാജാവിനോട് പറയുവാൻ തക്ക ധൈര്യം മന്ത്രിക്കോ സേനാപതിക്കോ ഉണ്ടായിരുന്നില്ല.
എങ്കിലും മന്ത്രിയും സേനാപതിയും കൂടിയാലോചിച്ച് ഒരു നല്ല പരിശീലനം ഉള്ള നായയെ കണ്ടുപിടിച്ചു കൊണ്ടുവന്നു.
അടുത്ത ദിവസം രാവിലെ രാജാവും മന്ത്രിയും സേനാപതിയും കുറച്ച് സൈനികരെയും കൂട്ടി നായാട്ടിന് കാട്ടിലേക്ക് പുറപ്പെട്ടു. കാടിന്റെ അടുത്ത് എത്തിയപ്പോൾ രാജാവ് തനിയെ കാട്ടിൽ പോകാൻ ശാഢ്യം പിടിച്ചു. എങ്കിലും സൈനികരേയും മന്ത്രിയേയും കാടിന്റെ പുറത്ത് നിർത്തിയ ശേഷം നായയെ കൂട്ടി സേനാപതിയും പിന്നാലെ പുറപ്പെട്ടു. കുറെ ദൂരം സഞ്ചരിച്ചു കാട്ടിൽ ഒരിടത്ത് എത്തിയപ്പോൾ പ്രതീക്ഷിക്കാതെ ഒരു പുലി ഓടിയെത്തി രാജാവിന്റെ മേൽ ചാടിവീണു. സേനാപതിയും വല്ലാതെ വിഷമിച്ചു. പെട്ടെന്ന് ഇത് കണ്ട് നായാട്ട് നായ ചാടി പുലിയെ വാലിൽ കടിച്ചു തൂങ്ങി. ഉടനെ പുലി നായയുടെ പിന്നാലെ പായുകയുണ്ടായി. നായ അല്പം ചുറ്റി വളഞ്ഞോടി രാജാവിന്റെ അടുത്തു നിന്ന് പുലിയെ ദൂരെ ആക്കുകയും അവിടെയുള്ള ഒരു പുഴയുടെ തീരത്ത് വന്ന് പുഴയിലേക്ക് ചാടുകയും ചെയ്തു. പിന്നാലെ വന്ന പുലിയും പുഴയിലേക്ക് ശ്രദ്ധിക്കാതെ ചാടി വെള്ളത്തിൽ വീഴുകയും ചെയ്തു.
നായ പുഴയുടെ അരികിൽ കൂടെ പെട്ടെന്ന് കരയിൽ കയറി. പുലിയെ പുഴയിലുണ്ടായിരുന്ന ഒരു മുതല പിടികൂടുകയും ചെയ്തു.
നായയുടെ പെട്ടെന്നുള്ള പ്രവർത്തനം രാജാവിനെയും മന്ത്രിയേയും രക്ഷപ്പെടുത്താൻ കഴിഞ്ഞു.
അങ്ങിനെ രാജാവിന്റെ അഹന്തയും പരാക്രമങ്ങളും അവസാനിച്ചു. അധികം നേരം കാട്ടിൽ നില്ക്കാതെ തന്നെ മന്ത്രിയും, സൈനികരും, രാജാവും തിരിച്ചു പോകാൻ തീരുമാനിച്ചു.
നായയുടെ പെട്ടെന്നുള്ള രക്ഷപ്പെടുത്താനുള്ള കഴിവിൽ രാജാവ് വളരെ അത്ഭുതം പ്രകടിപ്പിച്ചു. താൻ എന്തൊരു വിഡ്ഢിത്തമാണ് ചെയ്തതെന്ന് ആലോചിച്ച് സഹതപിക്കുകയും നായയെ രാജാവിന്റെ രക്ഷകനായി കൊട്ടാരത്തിൽ തന്നെ നിലനിർത്താൻ ഉത്തരവിടുകയും ചെയ്തു. നായയുടെ ഉടമസ്ഥന് ധാരാളം ധനം നൽകി ആദരിക്കുകയും ചെയ്തു. മന്ത്രിയും സേനാപതിയും മന്ത്രിയുടെ മനം മാറ്റത്തിൽ അത്യധികം സന്തോഷിക്കുകയും ചെയ്തു.


- സലിംരാജ് വടക്കുംപുറം -



© Salimraj Vadakkumpuram