...

4 views

ഭാഗം 16 കൊച്ചി പുകയുന്നു
മ ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ.
ഭാഗം 16

മാർച്ച് മാസം തുടങ്ങിയതെയുള്ളു. ചുട്ടു പൊള്ളുന്ന ചൂട്. ചൂടു കൂടി ആളുകൾ അവശരാവുന്നു, പൊള്ളലേൽക്കുന്നു, ശരീരവേദന അനുഭവപ്പെടുന്നു, ക്ഷീണിക്കുന്നു. പച്ചപ്പുല്ലൊക്കെ ഉണങ്ങി വരണ്ടു. എല്ലവരും ചൂടുകൂടുന്ന 11 മണിമുതൽ 3 മണിവരെ വീടിനുള്ളിൽ കഴിയുകയാണ്.

ഉണ്ണിക്കുട്ടന് ഫാനും കൂളറും ഏസിയും അത്ര പിടിക്കുന്നില്ല. പ്രകൃതിയൊരുക്കിയ സ്വാഭാവിക കുളിരാണ് ഉണ്ണിക്കുട്ടനിഷ്ടം. ആ കുളിര് ആഞ്ഞിലിച്ചോട്ടിലുണ്ട്. എത്ര വലിയ വേനലു വന്നാലും കുളിരിനും ഇളം കാറ്റിനും ആഞ്ഞിലിച്ചോട്ടിൽ ചെന്നാൽ മതി. അടുത്തടുത്ത് തലയുയർത്തി നില്ക്കുന്ന രണ്ടു മൂന്ന് ആഞ്ഞിലികൾ.
ആവയുടെ ഇടയിൽ ഇരിക്കാനും കളിക്കാനും എന്തു രസം! വീട്ടു മുറ്റത്തെ പ്രകൃതിയുടെ കൂളർ!

ഏതു വേനലിലും ആഞ്ഞിലിയിൽ പച്ചിലകളുണ്ടാവും. തണലും കുളിരും ധാരാളം ലഭിക്കും. ആരും നട്ടു വളർത്താതെ, ആരും വെള്ളമൊഴിക്കാതെ പരനന്മക്കായി വളർന്നു നില്ക്കുന്ന കാട്ടു മരങ്ങൾ. അണ്ണാനും കിളികളും ആഞ്ഞിലിക്കാ തിന്ന് കലപില കൂട്ടുന്നത് കേൾക്കാനെന്തു സുഖം!
...