...

73 views

ദൈവതുല്യം
ഞനൊരു സ്ത്രീയാണ്. പിന്നെയൊരു ഭാര്യയും പിന്നിടെപ്പോഴോ അമ്മയുമായി. ഇപ്പോൾ ഒരു വിധവയും. ഞാനാഗ്രഹിച്ചൊരു പട്ടമായിരുന്നില്ല അവ. എങ്കിലും അവയെന്നെ തന്നെ തേടിയെത്തി. ഇവയിൽ ഞാൻ സന്തുഷ്ടനായിരുന്നോ എന്നു ചോദിച്ചാൽ, ചില സമയങ്ങളിൽ, എൻ പൈതങ്ങളുടെ സ്നേഹത്തിന് മുന്നിൽ മാത്രം. ഒരുപക്ഷെ വിധവയെന്ന പട്ടത്തിൽ നാട്ടുകാരെന്നെ അംഗീകരിച്ചിരുന്നില്ല.ദൈവം എന്നെ രണ്ടുകൈയും നീട്ടി സ്വികരിച്ചു.
ബൈബിളിൽ ഇപ്രകാരം പറയുന്നുണ്ട് 'ഉസിയ അവളോട്‌ പറഞ്ഞു, മകളെ ഭൂമിയിൽ സ്ത്രീകളിൽ വെച്ച് അത്യുന്നതനായ ദൈവത്താൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളാണ് നീ(യുദു )13/18)


എന്നിലേക്കാടുകുന്ന
കാമഭ്രാന്താരെ അകറ്റുംമ്പോള റിയാതെ ഞാനല്ലാതെയാവുന്നു. തേടിയ വള്ളികൾ കാലിൽ കുടുങ്ങു മ്പോൾ ആർക്കൊക്കെയോ വേണ്ടിയകറ്റുന്നു ഇന്നു ഞാൻ. പിന്നെ അഭിമാനപ്രശ്നവും. ജീവിക്കാൻ തുടങ്ങുന്നതിന്നുമുമ്പ് തന്നെ ജീവിതകാലം മുഴുവൻ വിധവയെന്ന പദവി തന്നു താഴ്ത്തപ്പെടുത്തുന്നതെദിന്നു ദൈവമെ നീ. നല്ലൊരു സരിയുടുത്താൽ കുറ്റം, പൊട്ടു വച്ചാൽ കുറ്റം പൂ ചൂടിയാൽ പേരോ? മോശപ്പെട്ടവൾ... ഞാനൊരു സ്ത്രിയാണ് കുട്ടിത്തം മാറാത്ത സ്ത്രീ പിന്നെ വിധവയെന്ന് മുദ്രകുത്തുമ്പോൾ തളരുന്നതാണെന്റെ മനസ്സ്. താങ്ങുനൽകി കൂടെ നിൽക്കുന്ന ദൈവത്തിന്റെ ശക്തി ചില സമയത്തെന്നിക്ക് കിട്ടാതെ പോവുന്നുണ്ട്. ആ നേരങ്ങളിൽ ഞാനാപത്തിൽ പെടുന്നതറിയുന്നില്ലേ ദൈവമേ നീ... ഒരുപാട് സ്വപ്നങ്ങൾ കണ്ടപ്പോൾ അവയെല്ലാം പാതിവഴിവരെ നിലനിൽക്കുമെന്ന് ഞാനറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ വിവാഹമെന്ന വിപത്തിലേക്കെടുത്തു ചാടില്ലായിരുന്നു.അല്ല! ഞാനാണോ തെറ്റുകാരി? വീട്ടുക്കാരുടെ സന്തോഷത്തിന്നു വേണ്ടി ഞാൻ എന്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചു. പാറിപറക്കുന്ന പക്ഷിയെ കുട്ടിലിട്ടപ്പോൾ അവർക്കൊരു സന്തോഷം.ഇപ്പോൾ പറക്കുവാൻ ചിറകുകൾ നൽകി പക്ഷെ പറക്കാനാവുന്നില്ല. വലിയൊരു പദവി മുന്നിൽ നിൽകുന്നു. അമ്മയെന്ന പദവി അതിനാൽ ഞാൻ തന്നെയെന്റെ ചിറക് മുറിക്കുകയാണ് ഇപ്പോൾ ചെയുന്നത്.

പാതിവഴിയിൽ ജീവിതം മുറിയുമ്പോൾ ഞാനാണോ തെറ്റുകാരി?ഞാൻ കാരണമാണോ എന്റെ ഭർത്താവ് മരിച്ചത് . വിധിയെന്ന് മനസ്സിന്നെ പറഞ്ഞു പഠിപ്പിക്കുമ്പോൾ. എന്തിന്നാ.. മനുഷ്യരെ എന്നെ വേദനിപ്പിക്കുന്നത്. ജോലിചെയുന്നവടെ വിധവയത്രേ, കല്യാണവീട്ടിൽ പോയാൽ വിധവയെ കണികാണുന്നത് അപശക്കുന്നം വിധവയായത് അവരുടെ തെറ്റുകൊണ്ടാണോ? എന്നാണി മനുഷ്യർ നാനാവുന്നത്!സാധാരണ സ്ത്രീകളിൽ വെച്ച് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടവരാണിവർ. കൂടുതൽ അധ്യനിക്കുന്നവർ, വേദനകളെല്ലാം മനസ്സിൽ ഒതുക്കുന്നവർ.. ബഹുമാനിച്ചില്ലെങ്കിലും, കണ്ടാൽ ചിരിച്ചില്ലെങ്കിലും,സഹായിച്ചില്ലെങ്കിലും
ഊപദ്രവിക്കരുത് നിങ്ങൾ. നിങ്ങളിൽ നിന്നവർ, അല്ല നിങ്ങളെപോലുള്ളവരിൽ നിന്നും. അവരൊന്നും പ്രതിക്ഷിക്കുന്നില്ല.................





-സൂര്യസുകുമാരൻ -
© suryasukumaran