...

3 views

മക്കളോട് നീതി പുലർത്തുക
🌻മക്കളോട് നീതി പുലർത്തുക🌻

     മക്കളെ നല്ല വരാക്കി വളർത്തുവാൻ ഇസ്ലാം അനുശാസിക്കുന്നു...... വിശ്വാസപരമായും സ്വഭാവ പരമായും അവരെ നന്നാക്കിയെടുക്കാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്... അവരെ സ്നേഹിക്കുന്നതിലും അവരോട് കാരുണ്യവും വാത്സല്യവും കാണിക്കുന്നതിലും മാതാപിതാക്കൾ പിശുക്ക് കാണിക്കുവാൻ പാടില്ല....
     നബി (സ്വ )പറഞ്ഞു --'''ഒരു പിതാവിനും തന്റെ സന്തതിക്ക് നല്ല ശിക്ഷണ ത്തേക്കാൾ മഹത്തായ ഒരു സമ്മാനം നൽകുവാൻ കഴിയുകയില്ല'''...(തിർമിദി )
    ഒരാൾ തന്റെ മക്കളിൽ ഒരാൾക്കുമാത്രം ദാനം നൽകിയ വിവരമറിഞ്ഞപ്പോൾ പ്രവാചകൻ പറഞ്ഞു.... നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക സംസ്ഥാനങ്ങൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുക... (ബുഖാരി ,മുസ്ലിം)
   നുഅ്മാനുബ്നു ബശീറിൽ (റ )നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇപ്രകാരം കാണാം ...നബി (സ്വ )പറഞ്ഞു...''' സമ്മാനം നൽകുമ്പോൾ മക്കളോട് നീതിപൂർവം വർത്തിക്കുവിൻ . സ്നേഹവും കാരുണ്യവും നിറഞ്ഞ പെരുമാറ്റത്തിൽ അവർ നിങ്ങളോടു നീതി കാണിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നത് പോലെ"...

📕നിസാഅ്  - 4:11 പറയുന്നു....
    ""നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത്' ചെയ്യുന്നു:'' (4/11)

📕നിസാഅ്  - 4:135
     "ഹേ, വിശ്വസിച്ചവരേ , നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷികളായ നിലയില്‍, നീതി മുറയെ നിലനിര്‍ത്തിപ്പോരുന്ന വരായിരിക്കുവിന്‍.'' (4/135)

      🌹അനസ് (റ )നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം .... ഒരാൾ നബി(സ്വ )യോടൊപ്പം ഇരിക്കുകയായിരുന്നു.. അന്നേരം അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോൻ അവിടെ വന്നു. ഉടനെ അദ്ദേഹം ആ കുട്ടിയെ ചേർത്തു പിടിച്ച് ചുംബിക്കുകയും മടയിൽ ഇരുത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോൾ അവിടെ എത്തി. അപ്പോൾ അവളെ അദ്ദേഹം തന്റെ അരികിൽ ഇരുത്തി. അന്നേരം നബി (സ്വ )പറഞ്ഞു ..താങ്കൾ അവർക്കിടയിൽ നീതി കാണിച്ചില്ല..
സഹാബികൾ എല്ലാം ഈ സൽസ്വഭാവങ്ങൾ പിൻപറ്റിയവരായിരുന്നു...  മക്കളെ ചുംബിക്കുന്ന വിഷയത്തിൽ പോലും അവർ വിവേചനം കാണിച്ചിരുന്നില്ല... പരസ്പരം പകയും വെറുപ്പും ഇല്ലാതെ മക്കൾ വളരാൻ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു അത്...നുഅ്മാനുബ്നു ബശീറിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ അദ്ദേഹം പറയുന്നു.... എന്റെ പിതാവ് എന്നെയും കൂട്ടി നബി(സ്വ )യുടെ അടുക്കൽ ചെന്നു കൊണ്ട് പറഞ്ഞു... അല്ലാഹുവിന്റെ ദൂതരേ! എന്റെ സമ്പത്തിൽ നിന്നും ഇന്നഇന്നതെല്ലാം നുഅ്മാനുബ്ന് ഞാൻ സമ്മാനിച്ചതിൽ താങ്കൾ സാക്ഷ്യം വഹിക്കണം"...  പ്രവാചകൻ(സ്വ ) ചോദിച്ചു..."നുഅ്മാനുബ്ന് കൊടുത്തതുപോലെ താങ്കളുടെ എല്ലാ മക്കൾക്കും കൊടുത്തിട്ടുണ്ടോ? "...
അദ്ദേഹം "ഇല്ല ""എന്ന് പറഞ്ഞു... അപ്പോൾ പ്രവാചകൻ(സ്വ ) പറഞ്ഞു....''' എങ്കിൽ ഇതിന്  മറ്റാരെയെങ്കിലും താങ്കൾ സാക്ഷിയാകുക''....എന്നിട്ട് നബി (സ്വ ) ചോദിച്ചു.... താങ്കളോടുള്ള ബാധ്യത നിർവ്വഹണത്തിൽ മക്കളെല്ലാം ഒരുപോലെ ആകുന്നത് താങ്കൾക്ക് സന്തോഷകരം ആണോ?..."അതെ"യെന്ന് അദ്ദേഹം മറുപടി പറഞ്ഞു.....  പ്രവാചകൻ(സ്വ ) പറഞ്ഞു... '''എങ്കിൽ ഇങ്ങനെ ചെയ്യരുത്.'''..

മക്കളോടുള്ള പെരുമാറ്റത്തിലും ഇടപാടുകളും നീതി കാണിച്ചാൽ മാത്രമേ മാതാപിതാക്കളോടുള്ള ബാധ്യതകൾ യഥാവിധി നിർവഹിക്കാൻ അവരെല്ലാം ഒരുപോലെ സന്നദ്ധമാവുക യുള്ളൂ എന്നർത്ഥം.....
തിരുമേനി (സ്വ )മുന്നോട്ട് വെച്ച സുപ്രധാന മൂല്യങ്ങളാണ്  സേനഹം ,ദയ ,സഹിഷ്ണുത ,കാരുണ്യം എന്നിവ മക്കളോട് കുടുംബത്തോട് അയൽവാസികളോട് സമുദായത്തോട് സമൂഹത്തോട് സഹോദര സമുദായങ്ങളോട്  എല്ലാവരോടും കാരുണ്യം ചെയ്യാനും അവിടുന്ന് പഠിപ്പിച്ചു..... കരുണ ചെയ്യുന്നവർക്ക് മഹാ കാരുണ്യവാനായ അല്ലാഹു കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുക എങ്കിൽ ആകാശത്തിൻെറ അധിപൻ നിങ്ങൾക്കും കരുണ ചെയ്യും. എന്നൊക്കെയാണ് തിരു നബി(സ്വ )യുടെ അധ്യാപനങ്ങൾ.. 10 മക്കൾ ഉണ്ടായിട്ട് ഒരാളെപ്പോലും ഞാൻ ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞ് അനുചരനോട് കരുണ ചെയ്യാത്തവന് കാരുണ്യം ലഭിക്കുകയില്ല എന്ന് തിരുനബി (സ്വ )പ്രസ്താവിച്ചു....
   ചിലയാളുകൾക്ക് പെൺകുട്ടികൾ ശാപവും ഭാരവുമായി കാണുന്നവരുണ്ട് ... ആൺകുട്ടിയോട് അതിരറ്റ സ്നേഹം കാണിക്കുമ്പോൾ പെൺകുട്ടിയോട് അവജ്ഞ കാണിക്കുകയും അവളെ അവഗണിക്കുകയും ചെയ്യുന്നു... നബി പറഞ്ഞു ആരെങ്കിലും മൂന്ന് പെൺകുട്ടികളെ സംരക്ഷിച്ച് വളർത്തുകയും അവർക്ക് വിദ്യാഭ്യാസം നൽകുകയും അവരെ വിവാഹം കഴിച്ചു കൊടുക്കുകയും അവരോട് ഉത്തമ സമീപനം കൈക്കൊള്ളുകയും ചെയ്താൽ അവനെ സ്വർഗ്ഗമുണ്ട്... (അബൂദാവൂദ് )

🌹നബി (സ്വ )പറയുന്നു ....
       1..നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും മക്കൾക്കിടയിൽ നീതി പുലർത്തുകയും ചെയ്യുവിൻ....
  2.. നിങ്ങളുടെ മക്കൾക്കിടയിൽ നിങ്ങൾ നീതി പുലർത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.. നിങ്ങൾ പരസ്പരം നീതി പുലർത്തുന്നത് അവൻ ഇഷ്ടപ്പെടുന്നത് പോലെ...
3.. ഓരോരുത്തരോടും അവരിൽ അർപ്പിതമായ ചുമതലകളെ കുറിച്ച് അള്ളാഹു ചോദിക്കും.അത് കൃത്യമായി പാലിച്ചു പോയതല്ല അതിൽ അപാകത കാണിച്ചുവോയെന്ന്‌. കുടുംബനാഥൻ അയാളുടെ കുടുംബത്തെക്കുറിച്ചും ചോദ്യംചെയ്യപ്പെടും..
4.. നിങ്ങളുടെ സന്താനങ്ങൾ ക്കിടയിൽ നീതിപുലർത്തുവിൻ..

Bismillah