എന്റെ ആദ്യ പ്രണയം 4
മനസ്സിലേറ്റ വിഷമം കാരണം ഞാൻ അൽപനേരം ഒന്നുറങ്ങിപ്പോയി, എഴുന്നള്ളത് അമ്പലം എത്തി.. എല്ലാരും വീട്ടിലേക്കു നടന്നു. ഇനി രാത്രിയിലെ ഓട്ടംതുള്ളൽ കൂടി കഴിഞ്ഞാൽ ഈ വർഷത്തെ ഉത്സവം കഴിഞ്ഞു, എന്റെ അമ്മയും അമ്പലത്തിൽ നിന്നും തിരിച്ചു വന്നു, ഇനി ഓട്ടൻതുള്ളൽ കാണാൻ പോവാനുള്ള തിടുക്കം കൂട്ടുന്നു,, ഉറക്കം എഴുന്നേറ്റ എന്നോട് ഓട്ടം തുള്ളലിന് വരുന്നിലെ ചോദിച്ചു.. ഇല്യ എനിക്ക് നല്ല തലവേദന ഉറങ്ങണം എന്നു പറഞ്ഞു കിടന്നു.. അങ്ങിനെ രാത്രിയിൽ എല്ലാരും അമ്പലത്തിലോട്ടു പോവാൻ തുടങ്ങി.. കൂട്ടത്തിൽ അമ്മയും പോയി., പോയി കിടക്കാം എന്നുകരുതി ഉള്ളിലോട്ടു നടക്കാൻ ഒരുങ്ങുമ്പോൾ ഒരു കാൽ പെരുമാറ്റം കേട്ടു, ഇരുട്ടിൽനിന്നും വെളിച്ചത്തേക്ക് വരുന്ന അമ്മുവിന്റെ മുഖം വ്യക്തമായി.. എന്താ അമ്മു,, ഈ നേരത്തു അമ്പലത്തിൽ പോയിലെ? ഇല്യ മാളു ചേച്ചി ചേട്ടനോട് ഒരുകാര്യം പറയാൻ പറഞ്ഞു, മാളുചേച്ചിടെ അച്ഛനും അമ്മയും അമ്പലത്തിൽ പോവും അവർ അവിടെ എത്തിയാൽ, ചേട്ടൻ ചേച്ചിടെ വീട്ടിലോട്ട് വരണം.. ചേച്ചിക്ക് എന്തോ പറയാനുണ്ട്... എന്നു പറഞ്ഞവൾ...