3 Reads
പല ഉത്തരം കിട്ടാത്ത
ചോദ്യങ്ങളുണ്ട്...
അതിലൊന്നാണ്
നന്ദിത...
ജനുവരിയിലെ തണുപ്പിൽ
അവൾ മാഞ്ഞു പോയത്
എന്തിനായിരുന്നു...
അതിതീവ്രമായ പ്രണയത്തിന്
വരികൾ കോറിയിട്ട
ഹൃദയത്തിൽ മരണത്തെ
പ്രണയിച്ചു തുടങ്ങിയിരുന്നോ..
ആരെയാണ് അവൾ അത്രമാത്രം
സ്നേഹിച്ചത്?
ആരോടുള്ള വാശിയായിരുന്നു?
ആ വരികളെ സ്നേഹിച്ച
നന്ദിതയെ സ്നേഹിച്ച
ആയിരം ഹൃദയങ്ങളുടെ
തേങ്ങലുകൾ നീ അറിയുന്നുണ്ടോ?
വസന്തത്തിന് വേണ്ടി കാത്തിരിക്കുന്ന
വയലറ്റ് പൂക്കളെ
അറിയുന്നുണ്ടോ?
നീ ഹാരം...