21 Reads
ഒരാഴ്ച മാത്രം
പൂക്കുന്ന,
വസന്തത്തെ
കുറിച്ചറിയാമോ!?
വറ്റരണ്ട,
തരിശുഭൂവിൽ,
ഒരിറ്റു
മഴത്തുള്ളിക്കായ്
കൊതിച്ച,
ഒരു കുഞ്ഞുമരത്തിൽ
അന്നജലമായ്
പെയ്തൊഴിഞ്ഞ,
മഴയെ കുറിച്ച്
കേട്ടിട്ടുണ്ടോ !?
വസന്തം
വഴി തെറ്റി പോലും,
ഋതു തിരിഞ്ഞെത്താത്ത...
ഈ മരത്തിണ്ണയിൽ,
ഇന്നൊരു,
പേമാരിപെഴ്ത്ത്
പെയ്തൊഴിഞ്ഞിരിക്കുന്നു !!
ആർക്കും വേണ്ടാത്ത,
എന്നും,
മുറിവുകൾ
മാത്രമേൽപ്പിച്ച,
കള്ളിമുള്ളുകൾ
നിറഞ്ഞ ആ മരം,
ഇന്നെന്തിനോ വേണ്ടി
തളിർത്തിരിക്കുന്നു !!
ആറു പതിറ്റാണ്ട്,
നോവുകൾ പേറി
ഇന്നത്
വസന്തതിന്നാൽ
തന്നിൽ ഗർഭം ധരിച്ച്,
പൂക്കൾ മൊട്ടിട്ടിരിക്കുന്നു !!
പരാഗണത്തിനായ്,
പാറിത്തളർന്ന
കുഞ്ഞുപൂമ്പാറ്റയോ !?.....
പൂമ്പൊടികൾ
കാറ്റിൽ പറത്തി,
ചിറകൊടിഞ്ഞു,
ആ പൂമൊട്ടിൽ
തന്റെ ചോര
പൊടിച്ചു,
മൃതിയടങ്ങി !!
ഇനിയൊരു,
സപ്തവസന്തം
പൂക്കുമോ...!?
ആറു
പതിറ്റാണ്ടുകൾക്കിടയിൽ,
ഇങ്ങിനേ....
വസന്തം പൂത്തുലഞ്ഞു,
ഇതളടക്കം കൊഴിച്ചെടുക്കുമോ!?
ഇനി വരുന്ന,
അല്പവസന്തമേ....
നീയെന്നിൽ
തന്നെയോരായിരം വട്ടം
പൂക്കണം,
തളിർക്കണം,
കായ്ക്കണം !!
പിന്നെയാരോടും
പറയാതെ,
ഈയിഹത്തിൽ നിന്നും
ഓടിയകലണം
മൃതിയടങ്ങണം !!
🦋🦋🦋🦋🦋🦋
#shameema__moideen
#സപ്തവസന്തം
#പൂക്കാത്തവസന്തം
#ഋതു
#ചിന്തകളുടെകാട്ടിൽതനിച്ചു
#writco
#scribble
#malayalam