7 Reads
ഇരുട്ടുറഞ്ഞ ഇടനാഴിയിലൂടെ ഞാനെന്റെ പ്രണയത്തെ നടത്തി.
അവസാന ദിവസമായത് കൊണ്ട് തന്നെ ഞാനവളുടെ കണ്ണുകൾ വാലിട്ടെഴുതിയിരുന്നു മുടി ചീകി പൊട്ടും തൊടുവിച്ചിരുന്നു...
ഒരിക്കൽ പോലും അവളൊരു അവസരം ചോദിച്ചില്ല..
മരണഭയം ആ കണ്ണുകളിൽ നിഴലാടിയില്ല..
കഴുമരത്തിലേക്ക് അവളെ അനയിച്ച ശേഷം പിന്നിൽ നിന്നും ഞാൻ ആ കണ്ണുകളെ കറുത്ത മുഖം മുടിയാൽ മറച്ചു...
എന്റെ കൺ കോണുകൾ വിതുമ്പി നിന്നു..
വിറങ്ങലിച്ച ശരീരം പാതി മരവിച്ചു പോയി.
അവസാന ആഗ്രഹ പൂർത്തികരണത്തിനായി ഞാൻ കാതോർത്തു...
അവളെന്റെ കൈകളിലേക്ക് മഷി നിറച്ചൊരു പേന നൽകി...
മുഖം മറക്കരുതെന്നതും അവളുടെ മുന്നിൽ വന്ന് നിന്നു ലിവർ വലിക്കാനും അന്ത്യ ആഗ്രഹം പറഞ്ഞു...
ഹൃദയഭേദകം... കണ്ണുകളിൽ ഇരുട്ട്
ഞാൻ അവളുടെ മുഖം മൂടി മാറ്റി... ആ മുഖമെന്റെ കണ്ണുകളെ കണ്ണുനീരിൽ മുക്കി നിവർത്തി..
ഞാൻ അവൾക്ക് മുന്നിൽ മുട്ടു മടക്കി ഇരുന്നു..
തെല്ലും ചഞ്ചലിക്കാത്ത ചുണ്ടുകൾ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...
നീ എനിക്ക് പുനർജ്ജന്മമേകണം...
നിനക്ക് മാത്രം സാധിക്കുന്ന കാര്യമാണത്..
നിന്റെ വരികളിൽ ഞാൻ നിറയണം...
കണ്ണുനീർ തോരും മുന്നേ ഞാൻ ലിവർ വലിച്ചു....
അവ്യക്തമായ കാഴ്ച.....
പ്രണയമൊടുങ്ങുന്നു...
ആരുടെയൊക്കയോ ഭാരമൊഴിയുന്നു..
എന്റെ ഹൃദയത്തിനു മാത്രം ഭാരമേറി വന്നു..
കൈ വല്ലാതെ വിറച്ചു കൊണ്ടിരുന്നു..
അവൾ മാത്രം എന്റെ വരികളിൽ നിറഞ്ഞു
അവസാനിക്കാതെ നിലക്കാതെ മളോരും നാട്ടരും അവളെ നെഞ്ചേറ്റി ലാളിച്ചു... പുനർജനിയിൽ അവളെന്നെയും മാറ്റി മറിച്ചു...
ആരാച്ചാർ ആയിരുന്നവൻ
ഇന്നവളുടെ കവിയാണ്...
കാലം അവളെ അവനായി മാത്രം ഉഴിഞ്ഞു വെച്ചിരിക്കയാണ്