...

10 Reads

യാത്രകൾ.. എങ്ങോട്ടെന്നോ എപ്പോഴെന്നോ അറിയാതെ യാത്രകൾ..
ആൾക്കൂട്ടത്തിൽ തനിച്ചാകുന്ന നിമിഷങ്ങൾ , അതിൽ നിന്റെ ഓർമകൾ.
ഓർമകളിൽ നിന്നും ഓടി ഒളിക്കാൻ യാത്രകൾ..
നഗരവും തിരക്കും ഒഴിഞ്ഞു പോവുന്നു..
അവിടെ പരിചിതമായ മുഖങ്ങളിൽ ഞാൻ നിന്നെ തേടിയേക്കാം.. അപരിചിത മുഖങ്ങളിൽ നിന്നെ കണ്ടേക്കാം..
ആ യാത്രകൾ വീണ്ടും ഓർമകളുടെ കൂച്ചുവിലങ്ങിൽ ആണ്.
കാണുമ്പോൾ കണ്ണിനും ഓർക്കുമ്പോൾ മനസ്സിനും കുളിരായി ചില യാത്രകൾ.
മലകളും പുഴകളും അരുവിയും തടാകങ്ങളും മാനും മയിലും..
മനസിലെ ഓർമകളുടെ പുണ്ണ് കഴുകി കളയുന്നു..
ഓർമിക്കാൻ ആഗ്രഹം ഇല്ലാതെയല്ല..
ഓർമിക്കുന്തോറും അവയുടെ ചങ്ങലകൾ മുറുകുന്നു..
ഓടിയൊളിക്കാൻ എനിക്ക് ഇനിയും കാണാൻ ഏറെ ബാക്കിയുണ്ട്.. ഒളിത്താവളങ്ങൾ തേടി ഇനിയും യാത്രകൾ ബാക്കിയാണ്.