2 Reads
ഒരു ദിവസം ഒരു രാജസദസ്സിലേക്ക് അലസമായി വസ്ത്രം ധരിച്ചൊരാൾ കയറിച്ചെന്ന്, മുന്നിലെ പ്രധാന ഇരിപ്പിടങ്ങളിലൊന്നിൽ ഇരുന്നു. ഇതുകണ്ട രാജാവ് പുരികം ചുളിച്ച് തെല്ലൊരു അനിഷ്ടത്തോടെ അയാളോട് ചോദിച്ചു: "ആരാണ് താങ്കൾ? ഇവിടുത്തെ മന്ത്രിയാണോ?"
അയാൾ: " അല്ല. ഞാൻ അതിനും മീതെയാണ്. "
രാജാവ്: " പ്രധാനമന്ത്രി? "
അയാൾ: " അല്ല. അതിനും മീതെ. "
രാജാവ്: " രാജാവാണോ? "
അയാൾ: " അല്ല. അതിനും മീതെ. "
ദേഷ്യത്തോടെ രാജാവ്: " എനിക്കും മീതെ വേറെ ഒന്നുമില്ല. "
അയാൾ: " തീർച്ചയായും ഉണ്ട്. താങ്കൾക്ക് മീതെയുള്ള ആ ഒന്നുമില്ലായ്മയുടെ ശൂന്യതയാണ് ഞാൻ. "
- കടപ്പാട് -