...

3 Reads

ദൈവത്തിന്റെ നിറമെന്താണ്...?
ദൈവത്തിന്റെ മതമേതാണ്...?
തെറി പറഞ്ഞാൽ സന്തോഷിക്കുന്ന ദൈവമുണ്ടെന്ന്..!
മിണ്ടാപ്രാണികളുടെ ചോരയിൽ പ്രസാദിക്കുന്ന ഉടയവനുണ്ടെന്ന്..!
അവർണ്ണന് ആയിത്തമാണെത്രെ..!
മാസമുറ പേറിയ പെണ്ണിനെ ദൈവത്തിനു ഭയമാണെത്രെ...!
അവരാൽ ഈ ലോകം പാപത്തിൽ നിന്നും മോചനം നേടുമെന്നരോ പറയുന്നു...!
ലോക സമാധാനം അവർ വാഗ്ദത്തം ചെയ്യുന്നു!
നിങ്ങൾ ഏത് ദൈവത്തിന്റെ നുണയിലാണ് വിശ്വസിക്കുന്നത്...?
ചോദ്യം ചോദിച്ച ശേഷം ചെകുത്താൻ വാ പൊത്തി ചിരിക്കുകയായിരുന്നു!