...

7 Reads

നിറയെ ചിരിയുണ്ടായിരുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം..
അടുക്കളയിലെ ഉപ്പിലിട്ടവക്കൊപ്പം ആ ചിരികളും അവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും..
യാത്രകളോട് അതിയായ പ്രേമമുണ്ടായിരുന്നോരുവളെ എനിക്കറിയാം..
കിടപ്പറയിൽ നിന്നും അടുക്കളയിലെക്കോടുമ്പോൾ വലിച്ചു മെത്തയിലേക്ക് ചേർത്ത പ്രിയതമന്റെ കരങ്ങൾ മായ്ച്ചു കളഞ്ഞ പൊട്ടു പോലെ ആ ആഗ്രഹങ്ങളെയും അയാൾ മായ്ച്ചു കളഞ്ഞിരിക്കാം...
അക്ഷരങ്ങൾ പൂക്കുന്ന തൂലിക പേറുന്നവളുടെ കരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്..
കരി പിടിച്ച കലങ്ങൾ വൃത്തിയാക്കാൻ ക്ലേശിക്കയാണ് അവ..
മാധുര്യമേറിയയവളുടെ അധരങ്ങളിൽ ആരെയും മയക്കുന്ന സംഗീതമുണ്ടായിരുന്നു..
തൊട്ടിലിൽ മയങ്ങുന്ന കുട്ടി മാത്രം ഇന്നവൾക്ക് സ്രോതവാകുന്നു...
ആരോ പുറത്ത് പറയുന്നുണ്ട് പെണ്ണവൾ അബലയല്ലേ..!
അവളും സ്വയം പിറു പിറുത്തു..
"ഞാൻ വെറും പെണ്ണല്ലേ "

#മലയാളം
#malayalamquotes
#