...

8 views

ചിത്രശലഭം❤️
എന്റെ പൂങ്കാവനത്തിലെ
ഞാൻ നട്ട തൈമുല്ലതൻ സുഗന്ധം നുകർന്നു
ഇളം കാറ്റിനോടൊപ്പം
പാറിപ്പറന്നു
ചാറ്റൽ മഴയുടെ കുളിരിൽ
കാത്തു നിൽക്കുന്ന
ചിത്രശലഭമേ.....
പുതുമണ്ണിനെ സ്നേഹിച്ചു
പതിയെ തളിർത്തൊരാ തേന്മാവിൻ കൊമ്പത്ത്
സംഗീതം തീർക്കുന്ന
കുയിലിന്റെ നാദം കേട്ടുവോ നീ.......
അറിയാതെയെൻ കണ്ണുകൾ
ചിമ്മിയടഞ്ഞിടുന്നു ❤️

ശ്രീലത
© All Rights Reserved