മധുരനെല്ലിക്ക
കാത്തിരിക്കുന്നു ഞാൻ
അവസാന പരീക്ഷയും തീരും വരെ
വേനലവധിയിതാ വന്നെത്തി
തറവാടിൻ മുറ്റത്തെ നെല്ലിമരം
എല്ലാരും വന്നെത്തി വീട് ഒരു പൂങ്കാവനമായി
ഇണക്കവും പിണക്കവും
മധുരവും കയ്പും
എല്ലാമുള്ള ഒരു സ്വർഗ്ഗവിഹായസ്സ്
ഞാൻ പാറിപ്പറക്കുന്ന ഒരു ശലഭമായി മാറി...