...

1 views

വേനൽ കനവിൽ
വേനൽ കനവിൽ ഉരുകിയുരുകി നീറി
വേനൽ മഴ പോൽ കുളിരുതിരേകി
വീണ്ടും വീണ്ടും പുതുനാമ്പുണർത്തുന്ന
വരണ്ടുണങ്ങിയ പ്രതീക്ഷക്കു സായൂജ്യം
വന്നിടൂ തന്നിടൂ പ്രണയിനിയിതിലേ.......
                                            (വേനൽ...
തുണയായി തണലായി തിരഞ്ഞുയേറെ
തുടർച്ചയ്ക്ക് നാളമായ് എൻ ചാരെയെന്നും
തീരാത്ത സ്നേഹ സമയങ്ങളായ് നാം
തളർച്ചകളില്ലാതെ തളിരില പോലെന്നും
തന്നിടാം പോയിടാം പ്രണയിനിയിതിലേ.....
                                          (വേനൽ...
പുതുമലരായ് പൂന്തേനായ് ഗാനങ്ങളേറെ
പത്നി   നിനക്കായ്    എൻ  രാഗമെന്നും 
പറയാത്ത വർണ്ണനകൾ വരികളിൽ നാം
പാടാത്ത പാട്ടുകൾ മധുരമായെന്നും
പാടിടാം പുണരുവാൻ പ്രണയിനിയിതിലേ.....
                                          (വേനൽ...
    
    ***

[രചന:ജെബിൻ ജോസ്]
  Copyright Protected


© Jebin Jose