...

24 views

ഉയരങ്ങൾ

വിജയമധുരം നുണയുന്നതോർത്ത്
ഓരോ പടിയും കീഴടക്കുമ്പോൾ...
ഞാൻ എന്നെ മറക്കുന്നു
താണ്ടിയ വഴികൾ അടക്കുന്നു
എന്തെന്നില്ലാത്ത പ്രയാണം.

പുതിയ ലോകം!!
ഉന്മാദമേറി..
ചലനങ്ങൾക്ക് നിയന്ത്രണമില്ലാതെയായി..
എന്നിലെ എന്നെ നഷ്ടപ്പെട്ടു തുടങ്ങുന്നു

സ്പർശനങ്ങൾ മരവിച്ച്,
ശ്വാസതാളവും മാറി
ചുണ്ടുകൾക്ക്
താങ്ങാനാകാത്ത ഭാരവും
എവിടെയെന്നില്ലാതെ വേദനകൾ..

ഇനി ഞാൻ...
തിരിച്ചു പോകാൻ കഴിയാതെ
അകപെട്ടങ്ങനെ...

© Gokul Anakkathil