...

4 views

ചിങ്ങപ്പുലരി / ദേവി വേണു കുളത്തൂർ
ചിങ്ങം വന്നു പിറന്നല്ലോ
ഓണനാളുകളാണല്ലോ ഇനി
ഓണനിലാവിൻ പുഞ്ചിരി മാത്രം
വാനിൽ വീണ്ടും വന്നുപരന്നൂ
ബാല്യത്തിൽ ഞാൻ കണ്ടുമറന്ന
കാന്തിയതൊട്ടും കുറയാതെ!

ഓണക്കോടിയും സദ്യയുമോൺലൈ-
നായി, കൂട്ടും പാട്ടുമായി
ഓണപ്പൂക്കൾ പറിക്കാനും
ഓണക്കളിക്കും നേരമ്പോക്കിനു-
മില്ലറിവും നേരവും കുഞ്ഞുങ്ങൾ-
ക്കായില്ലിനിയാ പഴമക്കാലം!

ഓൺലൈനായി കളിച്ചു പഠിച്ചവർ
കൗതുകമേറും ബാല്യത്തിന്റെ
ഭംഗിയതൊട്ടും അറിയുന്നില്ലീ
ചിങ്ങപ്പുലരിയിലൊത്തു പിടിക്കാം!

കൈകോർക്കാം. . .
മാനുഷരെല്ലാമൊന്നുപോലുള്ള
മാമലനാടിനായ് കൈകോർക്കാം!

© PRIME FOX FM