...

7 views

കനലായ്
ഈ വാടിയിലോരു പൂവായ്
അതിലൊരു ചെറു ശലഭമായ്‌
അങ്ങകലെ ഉയർന്നൊരു വന്മലയായ്‌
അതിൽ ഒരു തെളിനീർ ഉറവയായ്‌

കാടിളക്കി വന്നൊരു പുഴയായി
അതിൽ നീന്തി തുടിക്കുന്ന ഒരുചെറു മത്സ്യമായ്
മേഖത്തിലെ ഒരു നനവായ്‌
അതിൽ വിരിഞ്ഞൊരു മാരിവില്ലായ്‌

ഒരു വൻമരത്തിൻ ചില്ലയായ്‌
അതിലൊരു കിളിയുടെ നാദമായ്‌
വീശിയടിച്ചൊരിളം കാറ്റായ്
അതിൽ ഉയർന്നു പൊങ്ങിയ ഒരു ചെറു കതിരായ്‌

സ്വപ്നം പോലെ വിശാലമായൊരു കടലായ്‌
കടൽ തിരയെ മാറോടു ചേർത്തൊരു തീരമായ്

അനന്തമായൊരു നഭസ്സായ്‌
അതിലൊരു പൊൻതാരകമായ്

ഈ ഭൂവിൽ ഒരു മർത്യനായ്
സൗഹൃദമായ്‌,പ്രണയമായ്, വിരഹമായ്
കൂടിയും അകന്നും ചേർന്നും - ചേർത്തും
പറഞ്ഞും പറയിച്ചും തെളിഞ്ഞും തെളിയിച്ചും

കേട്ടും കേൾക്കാതെയും പറഞ്ഞും പറയാതെയും
കണ്ടിട്ടും കാണാതെയും മിണ്ടിയിട്ടും മിണ്ടാതെയും
നോക്കിനാൽ കഥപറഞ്ഞും
വാക്കിനാൽ കഥ മെനെഞ്ഞും
പൂർവ്വ കാലത്തിൽ മതി മതിച്ചും
ശിഷ്ടകാലത്തെ പഴി പഴിച്ചും
ഞാനൊരും മർത്യനായ് ....ഞാനൊരു മർത്യനായ്

ഒടുവിലൊരു ദീർല നിശ്വാസത്തിൻ വേളയിൽ
തെക്കിനിയിലൊരു മൂലയിൽ
ചിതയിൽ എരിഞ്ഞടങ്ങാത്തൊരു
മോഹത്തിൻ തീക്കണലായ്
മേഘത്തിൻ അശ്രുവിനെ കാത്ത്
ഒന്നണയാൻ ഈ ഭൂവിൻ മാറോടൊന്നണയാൻ
© Krishna.A