...

4 views

നല്ലപാതി / ജയേഷ് പണിക്കർ
കതിർമണ്ഡപത്തിലായ്‌ കരം പിടിച്ച നേരം
കാത്തുവച്ച സ്വപ്നമതെല്ലാം പങ്കുവയ്ക്കേ
ഇതുവരെ കണ്ട കിനാക്കളെല്ലാം
സത്യമായ് ഭവിച്ചതും ഓർത്തുപോകേ.

പാതിരാവായ നേരത്തവൾ
പാതി കൂമ്പിയ മിഴികളുമായ്‌
പതിയെയെൻമാറിലായ്‌ ചേർന്നു.

പാതിവിടർന്ന നിന്നധരത്തിലായ്
പതിയെ ഞാനൊരു മുത്തമേകി
നിത്യരോമാഞ്ചമായെന്നിൽ നീ
നിറഞ്ഞുവല്ലോ.

ഉത്തുംഗശൃംഗമേറിയ പ്രണയം!
ഋതുക്കൾ മാറിമറയുന്നു, പിന്നെയും
പതിയെ ഞാനും മറയുമീയുലകിൽ.

കൊതിക്കുന്നതൊന്നു നാം,
വിധിക്കുന്നതീശൻ!
ചിത്രമനോഹരസ്വപ്‌നങ്ങൾ
ചിത്തത്തിലായ്‌ കണ്ടുവെച്ചീടും
ചതിയിതിലായ്‌ പെട്ടുപോകാതെ
കാത്തുകൊൾകന്യോന്യം
നിത്യതയിലലിയുന്ന നാൾവരെയും!

© PRIME FOX FM