...

3 views

നൊമ്പരപ്പൂവ്
ഉള്ളിലെയുലയുന്ന ഉൾപ്പൂവിൻ നൊമ്പരം
ഉരുകുന്നു ആലയിലൊരഗ്നിക്കുണ്ഡം പോൽ

ഉയിരിന്റെ കണ്ണികൾ പിടഞ്ഞു വീഴുമ്പോഴും
ഉപ്പുറവയിൽ നിന്നുയരുന്നു ഉണർവിന്റെ ഉൾവിളി

ഉലകത്തിൽ തട്ടി പ്രതിധ്വനികളായ് മുട്ടുമ്പോൾ
ഉടലാകെ അഴലിന്റെ കാർമുകിൽ വണ്ടുകൾ

ഊതിക്കെടുത്തുവാൻ പലവട്ടം നോക്കി ഞാൻ
ഉന്തിയും തള്ളിയും ഉദരത്തിലൂടെയും

ഉറവകൾ പിന്നെയും ഉയർന്നു പൊങ്ങീടിനാൽ
ഉർവ്വിതൻ മാറിലായ് ചാഞ്ഞുറങ്ങാനായ് ആശിച്ചു

ഉമിനീരു വറ്റിയ ഉലകത്തിലിനിയെന്റെ
ഉമിക്കരി നീറ്റിച്ച് ഉപചാരം ചൊല്ലട്ടെ...!

#നക്ഷത്ര ❤️