...

3 views

സ്വപ്നം
വെറുതെ മയങ്ങുന്ന നേരത്ത്‌ ഞാൻ -
നിന്റെ മധുരമാം ഗാനങ്ങൾ ഓർത്തു..

അതിൽ അനുരാഗമാകുന്ന അഴകേറും
രാഗങ്ങൾ ഹൃദയത്തിൻ പാട്ടിൽ അലിഞ്ഞു..

ഒരു നൂറുജന്മങ്ങൾ കഴിഞ്ഞാലും നീയെന്നിൽ
ഉണരുന്ന സ്നേഹമാകേണം..

ആ സ്നേഹത്തിൻ നൗകയിൽ തുഴയുന്ന
രണ്ടിളം കിളികളായ് നാം ഉയരേണം...

മനസ്സിൽ തെളിയുന്ന മാന്ത്രിക സ്വപ്നങ്ങൾ
അതിൽ നീയന്റെ പ്രാണനകേണം...

ഒടുവിൽ ഉണരുമ്പോൾ അരികിലായ് നീയെന്റെ നെറുകയിൽ കൈ തലോടേണം...

വെറുതെ മയങ്ങുന്ന നേരത്ത്‌ ഞാൻ -
നിന്റെ മധുരമാം ഗാനങ്ങൾ ഓർത്തു..

അതിൽ അനുരാഗമാകുന്ന അഴകേറും
രാഗങ്ങൾ ഹൃദയത്തിൻ പാട്ടിൽ അലിഞ്ഞു..
© 𝗞𝗘𝗢