...

5 views

നമ്മൾ..
മാഷേ..
നമുക്കിത്തിരി നടന്നാലോ പഴയത് പോലെ..?

ഉം..

മാഷേ..
നമുക്കോരോ ചായ കുടിച്ചാലോ..?

ഉം.. കുടിക്കാം

മാഷിന് കടുപ്പം കുറച്ച് മധുരം കുറച്ച് കട്ടൻ..
പഴയ പോലെ തന്നെ അല്ലെ..?

ഉം..

സന്തോഷമായി മാഷേ..
ആ പഴയ കാലം പോലെ ഒരു ദിവസം കൂടെ കിട്ടിയല്ലോ.
വീണ്ടുമെന്നെങ്കിലും കാണാം

യാത്ര പറഞ്ഞു പോകുന്ന അവളെ നോക്കി ഞാനോർത്തു

ഒന്നും പഴയ പോലെ...