...

6 views

മരണമേ! എന്തിനീ തിടുക്കം


മരണമേ,

നീയെന്തിന്നു വേണ്ടി തിക്കി തിരക്കുന്നു
ഇനിയും വിനാഴികൾ കാത്തുനിൽക്കാതെ

ചെയ്തുതീർക്കുവാനുണ്ടൊരുപിടികാര്യങ്ങൾ ഒഴിവാക്കനാക്കാനാകാത്ത തൊന്നൊഴിയാതെയും

നീയെന്തിന്നുവേണ്ടി
കുരുക്കുമുറുക്കുന്നു
വാടിത്തളരാത്തൊരെന്റയ്യീകൈകളിൽ

ഓടിത്തീർക്കുവാനിനി കാതങ്ങളേറെയുണ്ടെന്നതറിയാതെ ആർത്തുവിളിക്കാതെ


നീയെന്തിന്നുവേണ്ടി
ചുടുല തണ്ഡവമാടുന്നു
രക്തബന്ധങ്ങളെ പേടിപ്പെടുത്തുന്നു

ആടിത്തിമിർക്കുവാനി നിയുണ്ട് വേദികൾ ആളൊഴിയാത്തരാ പൂരപ്പറമ്പുകൾ

നീയെന്തിന്നു വേണ്ടി
രണഭേരി മുഴക്കുന്നു കാലിടറീറിടാത്തൊരെൻ പോർക്കള മുറ്റത്തും

ഏല്ക്കുവാനിനിയുണ്ട് മായാത്ത മുദ്രകൾ ഏല്പിച്ചിടത്തോരാ പാദമുദ്രകൾ

മരണമേ
നീയെന്തിന്നുവേണ്ടി തിക്കിതിരക്കുന്നു
ഇനിയും വിനാഴികൾ കാത്തുനിൽക്കാതെ

തോല്പിയ്ക്കാനാവില്ല എന്നറിയെങ്കിലും
തോൽക്കുവാനാവില്ല
കടമകൾ തീർക്കാതെ
തോറ്റു മടങ്ങില്ല ചെയ്തൊ ഴിയാതെയും.

All Rights Reserved
© All Rights Reserved