...

13 views

.....
കുറച്ചു കൂടിയൊക്കെ
സ്നേഹിക്കാമായിരുന്നു

ഞരമ്പുകൾ തെളിഞ്ഞ
പരുക്കൻ കൈകളിൽ കോർത്തു പിടിച്ച്
നടക്കാമായിരുന്നു

നീലിച്ച വിരൽപ്പാടുകൾ പതിഞ്ഞ കവിളുകളിൽ
ഒരുമ്മ നൽകി ചേർത്ത്
നിർത്താമായിരുന്നു

മുറിവുകൾ ചുട്ടുനീറുമ്പോൾ
ഒറ്റക്കാക്കാതെ
കൂട്ടിരിക്കാമായിരുന്നു

വിഷാദം കാർന്നുതിന്നുമ്പോൾ
നീ പറഞ്ഞതൊക്കെയും
ക്ഷമയോടെ കേൾക്കാമായിരുന്നു

കുറച്ചു കൂടിയൊക്കെ
സ്നേഹിക്കാമായിരുന്നു





© Kalyani