...

8 views

മണിപ്പൂരം
നരഭോജികൾ നിരത്തിലിറങ്ങിയാൽ നരനായാട്ട്
നാരികളുടെ മാനത്തിനും നെറികേടിന്റെ വക്രമുഖം

നെരിപ്പോടിനുള്ളിൽ കനലെരിഞ്ഞ കിനാവിന്റെ
നുരഞ്ഞു പൊന്തിയ പാനപാത്രത്തിൽ

നേദിച്ച ശവംനാറിപ്പൂക്കളുടെ ചിതാഭസ്മം
നേരറിഞ്ഞിട്ടും നോട്ടം പിഴക്കുന്ന കാപാലികരുടെ കാഹള ധ്വനി

നോക്കിയാൽ കാണാം ആകാശം മുട്ടെ വട്ടമിട്ടു പറക്കുന്ന
നരവേട്ട കഴുകൻമാരുടെ ഒരുപറ്റം പേക്കൂത്ത്

നേരെ നിന്നാലും നിലക്ക് നിന്നാലും നേരെയാവാത്ത
നോവിന്റെ നേരറിയാത്ത നാൽക്കാലികൾ

നൊന്തുപെറ്റ അമ്മക്കും അപമാനമാകുന്ന
നേർക്കാഴ്ച്ചയുടെ നഗ്നമുഖം.

© 🌟ബെൻസി നക്ഷത്ര 🌟