...

13 views

വേര്
നിൻ്റെയോർമ്മകളൊക്കെ അത്രയേറെയാഴത്തിൽ വേരിറങ്ങിയെന്ന് തോന്നുന്നു..
പറിച്ചെറിയാൻ ശ്രമിക്കുമ്പോഴൊക്കെ ,
മുറിവേറ്റുകൊണ്ടിരിക്കുന്നു....

തളിരിട്ട്‌ തഴച്ചു വളർന്നിട്ടും, എൻ്റെ മണ്ണിൻ്റെ മൂല്യം നീയറിഞ്ഞില്ല.....
പൂവിട്ട് ,കായ്ക്കും മുൻപേ,
വെട്ടിയടർത്തിയിട്ടും പിന്നെന്തിനാണ്......?
കരിഞ്ഞുണങ്ങാതെ, ആത്മാവിലിത്രമേൽ
ഇറുകിപ്പിണഞ്ഞ് .. നീയിങ്ങനെ.....
© Ap