...

2 views

എൻറെ അച്ഛൻ
ആ വിരൽ തുമ്പ് സ്പർശിച്ച്, ജീവിതത്തിൻറെ വഴികളിൽ , ഇറങ്ങി ഞാൻ...
ആ സ്നേഹത്തിൻറെ ലഹരിയിൽ മുങ്ങി, ബന്ധങ്ങളുടെ താഴ് വാരം അറിഞ്ഞു ഞാൻ...

അനുഭവങ്ങളുടെ ആ മനോഹര തീരത്തു നടന്ന് ജീവിതം കാണുന്നു ഞാൻ...
ഹൃദയം എപ്പോഴും ആരാധിക്കുന്ന ആ മനസ്സ്, ആ സ്നേഹം, എൻറെ അച്ഛൻ...


പടിതെറ്റിവീഴുമ്പോൾ, കരയുന്ന മനസ്സിനെ തലോടുന്ന നിമിഷങ്ങൾ ഓർമ്മിക്കുന്നു ഞാൻ ....

തേടി വരുന്ന എൻറെ കൊച്ചു മോഹങ്ങൾക്ക് പൂവണിയുന്ന ആ മനസ്സു കാണുന്നു ഞാൻ...
ജീവിതത്തിൻറെ സംഘർഷം നേടുവാനുള്ള ആ ധ്വനി
ഇപ്പോഴും കേൾക്കന്നു ഞാൻ...
ഹൃദയത്തിലെപ്പോഴും ഒഴുകുന്ന സ്നേഹത്തിൻറെ ഓളങ്ങളാണ് എൻറെ അച്ഛൻ..


© Krishnan
#writcopoem #malayalam #father #fatherslove #poetrycommunity