...

18 views

യക്ഷി
ഇരുളിന്റെ മറവിലും
ഇടതൂർന്ന നിലാവിലും
രജനിതൻ ഗന്ധവുമായി വന്നൊരെക്ഷി
സുഗന്ധത്തിൽ ചാലിച്ച പ്രതികാരദാഹവുമായി കാൽച്ചിലംമ്പുകിലുക്കി വന്നൊരുത്തി....
പ്രതികാരത്തിൻ കവിതകൾ
നിൻ ദംഷ്ട്രങ്ങളാൽ മനുജനിൻ കൺഠത്തിൽ കോറുമ്പോൾ,ചുടു ചോരയോടൊപ്പം നിൻ മിഴി-
നീർ നീ ചാലിച്ചതെന്തേ....

ദാഹം തീർത്തു നീ മൂടൽമഞ്ഞിൽ അലിയവേ..
നിൻ പ്രതികാരത്തിൻ കയ്യൊപ്പ് മണ്ണിനെ ചുംബിക്കുന്നു....
ചന്ദ്രികകൾ പലതും പോയ്മറഞ്ഞു
രാവിൻ നിശബ്ദത മാത്രമായി
അന്നും നീ കാത്തുനിന്നു നിൻ ദാഹവുമായി
പുതു കവിതകൾ നിണത്തിനാൽ രചിച്ചിടുവാൻ..
ചന്ദ്രികതോൽക്കും നിൻ മാദക സൗന്ദര്യത്തിൽ
പുരുഷജന്മങ്ങൾ സ്വജീവൻ ബലിനൽകിടും
അന്നുംനീ നിൻ അടങ്ങാത്ത ദാഹവുമായി
എന്നുമവർക്കായി കാത്തുനിന്നു
കാലങ്ങൾ പലതും കഴിഞ്ഞിടുമ്പോൾ
നിൻ കവിതകൾ കടങ്കഥകളായി മാറിടുന്നു...

അനന്തകൃഷ്ണൻ.എ