...

6 views

തിരിച്ചറിവ്
മോഹങ്ങൾ പലതായി നിറയ്ക്കും മനസ്സിന്നു ...
ഏറെ വേദനിക്കുന്നു ......
തിരിച്ചുവരവ് തീർച്ചപ്പെടുത്തും മനസ്സ് ...
ഇന്നെവിടെയോ കാലിടറിവീണു .....
കയ്കുമ്പിളിൽ സൂക്ഷ്മമായി കൊണ്ടുനടന്നൊരാ കനി....
ഇന്നിതാ ദൂരെയെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു ... നിലകൊള്ളുന്നുണ്ടെന്ന് അറിഞ്ഞിട്ടും എവിടെയോ ....
ഇന്നതിനെ സമീപിക്കാൻ ഞാൻ ഏറെ ഭയപ്പെടുന്നു ....
എന്റേതെന്നു ഞാൻ ഉറപ്പിച്ച കനി .... ഇന്നിതാ വിലക്കപ്പെട്ട കനിയായി കണ്മുന്നിൽ നിൽക്കുന്നു ...
സ്പർശിക്കാനുള്ള ആഗ്രഹം കുമിഞ്ഞു കൂടും മനസ്സിനെ പോലും കടിഞ്ഞാണിടാനല്ലാതെ ....
ഇന്നെന്നിൽ ഒരു മാർഗമില്ലെന്ന് തിരിച്ചറിയുമ്പോൾ ... ഉള്ളു നോവുന്നു ... മുൻപെങ്ങും നോവാ കണക്കെ .....