...

8 views

അവശേഷിപ്പ്

മുഴുവൻ എഴുതി തീർക്കാതെ
പാതി വച്ച് നിർത്തിയ ഒരു
കവിത എനിക്കുമുണ്ടെടോ...

തുടർച്ചയെഴുതുമ്പൊ ചുടു -
കണ്ണീരിറ്റ് വീണ് മാഞ്ഞു പോകുന്ന
അക്ഷരാവശിഷ്ടങ്ങൾ ചിതറിയ
ഒരു നഷ്ടബോധത്തിന്റെ കവിത..

അതിപ്പഴുമങ്ങനെ ദീർഘ-
നിശ്വാസത്തിന്റെചൂടുള്ള താളിലും
മഷി വറ്റാറായ തൂലികയുടെ -
ഇടർച്ചയിലും അവശേഷിക്കുന്നുണ്ടടോ...

-------- --------- © Ap