...

19 views

കാത്തിരിക്കാം
കണികണ്ടുണരാൻ നീ വരുകിൽ,
കരുതലോടെന്നും ഞാൻ കാത്തിരിക്കാം...
നിറമുള്ള കനവായ് നീയെൻ ചാരെയെത്തുമ്പോൾ,
നിലാ പൊയ്കയോരം ഞാൻ കൂട്ടിരിക്കാം....

മുകിലായ് നീയെന്നെ അനുഗമിച്ചീടുകിൽ,
മഴയായ് കൂടെ ഞാൻ പെയ്തിറങ്ങാം.....
പുലരിയിലെ പൊൻകിരണമായ് നീയെന്നിൽ വർണ്ണ ചുംബനങ്ങൾ വിതറുമെങ്കിൽ,
പുൽനാമ്പിനെ പുണർന്നുമ്മ നൽകീടുന്ന, ഹിമകണമായ് ഞാൻ പൊഴിഞ്ഞീടാം.....

ശലഭമായ് വന്നെന്നധരത്തിലെ മധുനുകർന്നു നീ ചിറകടിച്ചുയരുമെങ്കിൽ,
ആദിത്യനെ വന്ദിച്ചരമുണ്ടുചുറ്റിയ -
തുമ്പപ്പൂവായെന്നും ഞാൻ വിരിഞ്ഞീടാം.....

ഇമവെട്ടാതെന്നും നീയെൻ കൂടെയുണ്ടെങ്കിൽ,
ഈ യുഗം നിനക്കായ് ഞാൻ മാറ്റിവയ്ക്കാം.....❤️❤️❤️❤️


© Ap