...

28 views

മിഴിക്കടൽ..
ഒരു കടലിൽ
മുങ്ങിപ്പോയി
ഞാൻ.

കൂർത്ത മുനകളുള്ള
മിഴിക്കടൽ.

മുങ്ങി നിവരാനാവാതെ
ശ്വാസമെടുക്കാനാവാതെ
കരയടുക്കാനാവാതെ
ഒരു അഗാധ ഗർത്തത്തിലെന്ന പോലെ
ശ്വാസം നിലച്ച്
ഹൃദയമിടിപ്പുകൾ
അസ്‌തമിച്ച്
കണ്ണുകൾ
ഒന്നടക്കാനാവാതെ
ഞാൻ ഈ
മഹാ സാഗരത്തിൽ
മുങ്ങിക്കൊണ്ടിരിക്കുന്നു.

ഒന്നെനിക്കറിയാം.
ഇതിൽ നിന്നൊരു
രക്ഷയില്ലെനിക്ക്.

ഈ അഗാധതയിൽ...