...

5 views

മഴ പെയ്യുമ്പോൾ
മഴ പെയ്യുമ്പോഴായിരുന്നു എഴുതിയിരുന്നത്
എഴുതിയതൊക്കെയും
കൊണ്ടുപോയതും മഴ!
പെയ്യാനിരിക്കുന്ന
കരിമുകിലിന്റെ കനപ്പുപോലെ
തിങ്ങിവിങ്ങിയ നൂറായിരം വാക്കുകൾ
പെയ്യാൻ തുടങ്ങുന്നു പേനത്തുമ്പിലൂടെ
മൊഴിയുടെ മഴയായ്.....
തൂലിക തണുത്തുറഞ്ഞിരുന്നു...