...

5 views

സ്നേഹ സാന്ത്വനം
അരികെയൊരു സാന്ത്വനം അവൻ തരുമൊരു സ്പർശനം
അറിയുന്നുവെന്നുള്ളം അവനിലായെന്നുമേ..

തീരാത്തൊരു സഹനത്തിൻ നീർച്ചാലുകളായ് ഒഴുകുമ്പോൾ
മനമുരുകും വേദനയോ... വ്യാധികൾ തൻ ആധിയതോ...

കണ്ണീരോ കടൽ പോലെ.. കണ്ണുകളോ വരളുന്നു
ചാലുകളിൽ കണ്ണീരിൻ ഉപ്പുറവകളരുന്നു

ഞാൻ പോലുമറിയാതെ തുടിക്കുന്നു എൻ ഹൃദയം
ഈശോ തൻ നാമത്തിൻ ധ്വനികളല തീർക്കാനായ്

രക്ഷ അവനല്ലോ.. നാമം ഈശോ എന്നല്ലോ...
രക്ഷ അവനല്ലോ.. നാമം ഈശോ എന്നല്ലോ.

കാതോർക്കുന്നു ഞാൻ ഇന്നും അവനായ് മാത്രമേ
അനുപമ സ്നേഹത്തിൻ തവ തിരു സാന്ത്വനമായ്..

ഈശോ എന്നീശോ അവനാണെൻ പൊന്നീ ശോ
ഈശോ എന്നീശോ അവനാണെൻ സ്നേഹീശോ.

#നക്ഷത്ര 🥰