...

4 views

അക്ഷരമാല


അആഇഈ വീണ്ടും വരുന്നു
പുസ്തകതാളില്‍
അക്ഷരമാലകളായവ വീണ്ടും താളു നിറച്ചിടുമോ?
കുരുന്നുകള്‍ തന്‍ അക്ഷരമാലകള്‍ ചേര്‍ത്ത ഭാവനകള്‍
അലരിട്ടു പൊന്തുമേ അമൃതപദംപോല്‍
ഏടുകള്‍ തോറും
അ എന്നാലതു അമ്മയല്ലേ
ആ യെന്നാല്‍ ആന
ആരിലും ഉയരുമീ നാമധേയം
മരണം വരെ ഹൃത്തില്‍
അക്ഷരമാലകളീവിധം ഉള്ളില്‍ഊറി ഉറയുമ്പോള്‍
തുള്ളിതുളുമ്പിടും മലയാളം മധുരാക്ഷരം പോലെ
മുലപ്പാല്‍ നുകരും പോലെ നാവില്‍ നുകര്‍ന്നൊരീനാമം
നാമമന്ത്രംചൊല്ലിടും പോല്‍ ഉരുക്കഴിച്ചെന്നും
അമ്മയുമച്ഛനും എന്നപോലെ
തറ പറ ചൊല്ലി
തത്തയും മലയും വലയും കണ്ടു ബാലപാഠത്തില്‍
അക്ഷരമാലകള്‍ തിരിച്ചെത്തുമ്പോള്‍ കുരുന്നുകള്‍ ചൊല്ലും
ആദ്യാക്ഷരങ്ങള്‍ പഠിച്ചിടുമ്പോള്‍
എന്നുമീ മൊഴികള്‍
അധ്യയനത്തിന്‍െറ ബാലപാഠമീ അആ ഇഈ കള്‍
അതില്‍ തുടങ്ങണം മലയാളം
കൊച്ചു കുരുന്നു വാക്കുകളും
അആഇഈ ചൊല്ലിടട്ടേ കുരുന്നുകള്‍ ഇമ്പം
വിദ്യാലയത്തില്‍ മുഴങ്ങിടട്ടെ അമ്മ മലയാളം

നന്ദകുമാര്‍ ചൂരക്കാട്