എന്റെ ലോകം
ഞാൻ ഒരു പൊട്ടകുളത്തിലെ തവളയാണ്.
എനിക്ക് നേരിയ ആകാശം കാണാം, എങ്കിലും ദൂരെയുള്ളവക്കൊന്നും വ്യക്തതയില്ല.
തുടർച്ചയായി അവയെ കാണാനുള്ള ശ്രമങ്ങൾ വിഫലമാകുമ്പോൾ, ഉള്ള ലോകത്ത് ഒതുങ്ങി കൂടാൻ സ്വയമേ തയ്യാറെടുക്കുന്നു.
തന്റെ അവസ്ഥയെ കുറിച്ച് പരാതിപ്പെട്ടാൽ, തനിക്ക് താഴെ ആഴത്തിൽ വസിക്കുന്നവരെ കാണിച്ചു തരും.
തനിക്ക് മുകളിൽ ഉള്ളവരെ പുകഴ്ത്തി പറയും, എങ്കിലും ഒരിക്കൽ പോലും അത്രമേൽ സ്വാതന്ത്ര്യം നൽകാൻ അവർ തയ്യാറാകില്ല.