...

1 views

കുരിശാലേ
കുരിശാലേ ..............
ക്രൂരതയാലേ .............
ഏറ്റു സഹനം  വിമോചനം നൽകുവാൻ
പാപ ചേറ്റിൽ നിന്നും....
മാനവർക്കായി രക്ഷയായ്.
                         (കുരിശാലേ...
കുരിശിൻ്റെ പാതകൾ ക്രൈസ്തവ ജീവിതം
ആണെന്ന ചിന്തയിൽ പോകുവാൻ കൃപയേകു
കുടില തന്ത്രങ്ങൾ ജീവിത വിജയമെന്ന്
കാണും കണ്ണുകൾ ചിമ്മുവാൻ വരമേകൂ
ഇടുങ്ങിയ പാതകൾ സ്വർഗവാതിൽ
എത്തുവാൻ പിന്തുടരൂ....
ഇടറുന്ന നേരത്ത് മാത്രമല്ലാതെ
യേശുവിനായ് ജീവിക്കൂ....
യേശുവിനായ് ജീവിക്കു.
                      (കുരിശാലേ...
ക്രൈസ്തവ പീഢനങ്ങൾ പലയിടങ്ങളിൽ
ഏൽക്കുന്ന മക്കൾക്ക് നാഥാശക്തി നൽകു
പാപ നേട്ടങ്ങൾ സമ്പാദ്യ ബോധ്യമെന്ന്
പുൽകും ചിത്തങ്ങളകറ്റാൻ വരമേകൂ
ഇടറാതെ പാതകൾ വിശ്വാസത്തിൽ
ആകുവാൻ പിന്തുടരൂ....
ലോകവാസം മാത്രമല്ലാതെ
സ്വർഗത്തിനായ് കരുതൂ....
നന്മകൾ ചെയ്തു കരുതു.
                      (കുരിശാലേ...

✝️✝️✝️
രചന: ജെബിൻ ജോസ്
©Copyright protected


© Jebin Jose