...

16 views

നഷ്ട സ്വപ്നങ്ങൾ
@geeshma
പ്രകൃതി പൂവണിയും ഈ വസന്തകാലത്തിൽ
എൻറെ മുന്നിൽ വന്നു നീ ഒരു ചിത്രശലഭമായി
നിൻറെ വിടർന്ന മിഴികൾ കാണുമ്പോൾ
അറിയാതെ ഉയർന്നു എൻറെ ഹൃദയം തുടിപ്പിൻ ധ്വനികൾ

ആ ഹൃദയത്തുടിപ്പ് കാതുകളിൽ ഒരു മധുര ഗീതമായി ഒഴുകിയപ്പോൾ
ഞാൻ ആരെന്ന സത്യം എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയി നിൻറെ ചുണ്ടിൽ വിടർന്ന ചിരി മഞ്ഞുതുള്ളിയായ് എൻറെ ഉള്ളിൽ പതിച്ചപ്പോൾ
ആ നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോയി

പൂവിതളുകൾ എന്നെ തഴുകി ഉണർത്തിയപ്പോൾ
നിന്നോട് പലതും പറയണമെന്ന് തോന്നി
ഉദിച്ചുയരുന്ന സൂര്യപ്രകാശത്തിൽ മിഴികൾ തുറന്നു ഞാൻ നോക്കിയപ്പോൾ
കിളികൾ എന്നോട് മന്ത്രിച്ചു
ഇത് വെറും ഒരു സ്വപ്നമായിരുന്നു എന്ന്
© geeshma_s_p