...

9 views

ഇരുട്ട്
അനശ്വരമാം ശാന്തിതൻ നിത്യതാഴ് വരയാം
രാത്രിതൻ നിശബ്ദതയിൽ
ആളുന്ന അഗ്നിയാൽ വലയംചെയ്തു
പ്രാണനുവേണ്ടി യാചിച്ചവൾ
ഇരുളിനെ ഭേദിക്കുമാറ്
തീപ്പന്തമോ,അഗ്നിഗോളമോ ,
ഏതോ കരടികൾ തൻ കാമവെറിയാൽ
കാലത്തിൻെറ കാൽപാടുകൾ
മാഞ്ഞുപോകെ
പിച്ചിചീന്തിയ പെൺമ എരിഞ്ഞടങ്ങേ
തനുവിൽ പടരുന്ന തീയുമായവൾ
ഏകാന്തമാം വീഥിയിൽ വേച്ചു വേച്ചങ്ങനെ
വസ്ത്രം ചർമപടമായ് തീർന്നൊരാ
വേളയിൽ ,മൺതരികൾ പറ്റുമാറ്
നിലത്തു കിടന്നുരുളവേ ,കാഴ്ചമങ്ങിയ വെറിപിടിച്ച ചാവാലികളവർ,
ആർത്തിയാൽ കണ്ടു രസിച്ചുനിൽക്കേ
പെണ്ണായ് പിറന്നതെന്തിനെന്നോർത്തു
എരിയുന്ന കനലിലും പുകയുന്ന ചാരമായ് എല്ലാം മറന്നവൾ കാറ്റിൽ പറന്നു പോയ്
തിമിരം പിടിച്ച രാത്രികൾ പിന്നെയും
വെറിപിടിച്ച വേട്ടനായ്ക്കൾ ഇരയെത്തേടി ...,
പിന്നെയും രാത്രിയെ ഭേതിച്ച്
തീപ്പന്തങ്ങളും...




© SijiRejith