...

7 views

ഹൃദയം
പടിഞ്ഞാറിൻ കാറ്റിന്റെ പതിവായി
വീശുന്ന ഗന്ധങ്ങൾ നാം കാണാറുണ്ട്
ഹൃദയത്തിൽ തുടിച്ചിടും
മരണത്തിൻ വെപ്രാളത്തെ
മറക്കുവാൻ കഴിയുമോ?

കരക്കളെ തേടുന്ന അലകളെ പോലെനാം
മനസ്സിലെ ആഗ്രഹം വിടരവേ
പൂക്കുന്ന പൂച്ചെണ്ടുകൾ വിരിയുന്ന
വർണങ്ങൾതുടിക്കുന്നു കാണവേ

വസന്തങ്ങൾ പൊഴിയുന്ന
മണ്ണിൽ സുഗന്ധം തിരയുന്നതെന്തേ?
തിരയുന്നതെന്നറിഞ്ഞു
ഒളിയുന്നതെന്തിന്നു?

ഇടവേളകലിൽ നാംകാണാൻ
തിരയുന്ന ഹൃദയകൂട്ടിൽ
തുടിക്കുന്ന നിമിഷം
മാത്രം തുടരുന്ന ജീവിതയാത്രകൾ

കാലങ്ങൾ മാറുന്നു തോർക്കുന്ന പെരുമഴയെ
മറുപാതി വിടരുന്ന ഭൂമികൾ നാം ഇടയ്ക്കിടെ കാണുന്ന വെയിലിന്റെ ചൂടത്ത്

പൊഴിയുന്ന ജീവിതം കാണുന്നവരാകവേ
മരങ്ങൾ മുറികവേ തണൽ എന്നുമകലെ
മാറ്റകൾ മാത്രം ഇനിയുള്ള കാലമേ

പിറന്നു വീണ കുഞ്ഞുങ്ങൾ
വളർന്നു വരുന്ന കാലം ഓർത്തിരിക്കും
ഒരായിരം കനവോടെ വസന്തങ്ങൾ പൊഴിയുന്ന മണ്ണിൽ സുഗന്ധം തിരയുന്നതെന്തിന്
തിരയുകയാണെന്നറിഞ്ഞു ഒളിക്കുന്നതെന്തിന്നു

© Nissar M Creation