...

3 views

കവിത: പടിവാതിൽ
മനമുണർത്തുന്ന ചിന്തകളിൽ നിറഞ്ഞും
കണ്ണുകളിൽ കാണാൻ കൊതിച്ചും
തേടുന്നു കണ്ണുകൾ ഒന്ന് കാണാൻ
സ്നേഹ മനസുമായി സ്വപ്നങ്ങളേകി
കാത്ത് കാത്തിരിക്കുന്നു മനസ്സുകൾ
പതിനാറ് വയസ്സ് പ്രായത്തിൻ
പ്രേമ ചിന്തകളിൽ നിറഞ്ഞും.
ദിനങ്ങളേറെ തള്ളിനീക്കിയും
സ്വപ്നങ്ങൾ നിറഞ്ഞ മനസ്സുമായി.
സ്നേഹ മനസിൻ വാക്കുകൾ കേൾക്കാൻ
മനസിൻ പടിവാതിൽ തുറക്കുവാൻ കാത്തും.
© Salimraj Vadakkumpuram