ഒരു വിഷു പാട്ട്
അമ്മേ, മനസ്സിന്റെ നോവുകളോക്കെയും,
അൽപ നേരത്തേക്ക് മറക്കുവാനായി ഞാൻ,
നിന്റെ മടിയിൽ തല ചേർത്തുറങ്ങട്ടെ,
നിന്റെ കരങ്ങളെന്നെ തഴുകട്ടെ.
വിഷുപ്പക്ഷി പാടുന്നകലെ മരക്കൊമ്പിൽ,
പാട്ടിന്റെ ശീലിൽ കണികൊന്നയാടുന്നു,
പോയകാലത്തിൻ കഥകൾ മനസ്സിലോ,
മറ്റൊരു കൊന്നയായ് പൂത്തുലഞ്ഞീടുന്നു.
അമ്മേ, മനസ്സിന്റെ കൂരിരുൾ കാവിൽ നീ,
ഒരു തരി വെട്ടം തെളിച്ചു വച്ചീടുമോ,
ആ തിരി വെട്ടത്തിലുണരട്ടെയെൻ ജീവൻ,
ആ ചെറു ചൂടിൽ തളിർക്കട്ടെയെൻ മനം.
---പ്രേമകുമാർ